1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2011

നമ്മുടെ ശീലങ്ങള്‍ നമുക്കെ അറിയൂ. അതില്‍ നല്ലതും ചീത്തയും കാണും. എങ്ങനെയെല്ലാം ഇവയെ നിയന്ത്രിക്കണം എന്നത് നമ്മുടെ മാത്രം കൈകളില്‍ ആണ്. ഇതാ പുതു വര്‍ഷത്തില്‍ പാലിക്കുവാനായി പത്തു ചീത്ത ശീലങ്ങള്‍ എന്നാലിത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

അപവാദം പറയുക

സ്ത്രീകളുടെ പ്രധാന കലാപരിപാടിയാണ് അപവാദം പറച്ചില്‍. മറ്റുള്ളവരുടെ സ്വകാര്യ ജീവിതം,പ്രേമം,സ്വഭാവം എന്നിങ്ങനെ ആ ലിസ്റ്റിനു ഒരവസാനമില്ല. എങ്കിലും എല്ലാവര്ക്കും ഇഷ്ട്ടമാണ് ഗോസിപ്പ്‌ കേള്‍ക്കുക എന്നത്. ഇത് ഒരു ചീത്ത സ്വഭാവമായി പരിഗണിക്കപ്പെടുന്നു എന്നുണ്ടെങ്കിലും ഇത് നമുക്ക് ഗുണകരമാണ് എന്നാരും ചിന്തിച്ചിട്ടുണ്ടാകില്ല. ഇതിലൂടെ നമ്മള്‍ പല വ്യക്തിത്വങ്ങളെയും പരിചയപ്പെടുന്നു. ഇത് മാനസികസമ്മര്‍ദം, ഉത്ക്കണ്ഠ എന്നിവ കുറയ്ക്കുവാന്‍ സഹായകമാണ്.

കാപ്പി കുടിക്കുക

അധികം കാപ്പി കുടിക്കുന്നത് ചിലപ്പോള്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കാം എങ്കിലും ചെറിയ അളവില്‍ കാപ്പി കുടിക്കുന്നത് ഗുണം ചെയും. നമ്മുടെ ഉപാപചയം വേഗത്തില്‍ ആക്കുന്നതിന് കഫീന്‍ സഹായിക്കുന്നു. പഠനങ്ങള്‍ പറയുന്നത് ദിനവും രണ്ടു കാപ്പി കുടിക്കുന്നവരില്‍ വിഷാദം കുറവാണ് എന്നാണു. ഇത് പ്രമേഹം കുറക്കുന്നതിനും കാരണമാകും എന്നും പറയപ്പെടുന്നു.

പൂമ്പാറ്റകളെപ്പോലെ പാറി നടക്കുക

ചിലര്‍ ഇപ്പോഴും സംസാരിച്ചു ഇങ്ങനെ പാറി നടക്കുന്നത് കണ്ടിട്ടില്ലേ . അത് വളരെ നല്ലതാണ് എന്നാണു ഗവേഷണം പറയുന്നത്. ഇത് 350 കാലറിയോളം നഷ്ട്ടപെടുത്തും. ഇത് ഭാരം കുറച്ചു ചുറ്ചുറുക്ക് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

ശപഥം എടുക്കുക

ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങള്‍ക്കും നാം ശപഥം എടുക്കുന്നത്മോശമായിട്ടാണ് നാം അറിഞ്ഞിട്ടുള്ളത്. എന്നാല്‍ ഗവേഷണങ്ങള്‍ പറയുന്നത് ഇത്പല മാനസിക സമ്മര്‍ദങ്ങളില്‍ നിന്നും നമ്മെ അകറ്റും എന്നാണു. കഠിനമായ പലതിനെയും ധൈര്യപൂര്‍വം നേരിടുന്നതിനായി ഇതിനാല്‍ നമുക്ക്‌ സാധിക്കും.

വല്ലപോഴും കുളി വേണ്ടെന്നു വക്കുക

കുളി ആരോഗ്യ ദായകം ആണെന്ന് കരുതി എങ്കില്‍ തെറ്റി. നമുക്ക് ഗുണം ചെയ്യുന്ന പല നല്ല ബാക്ടീരിയകളും ചര്‍മ്മത്തിന് ഗുണം നല്‍കുന്ന സ്രവങ്ങളും കുളിയിലൂടെ നമുക്ക് നഷ്ട്ടപെടുന്നുണ്ട്. രോഗാണുക്കളില്‍ നിന്നും നമ്മെ ഇവ സംരക്ഷിക്കുന്നു. ഇവയെല്ലാം ആണ് ഒരൊറ്റ കുളിയില്‍ നമ്മള്‍ നഷ്ട്ടപെടുത്തുന്നത്.

കോപം കാണിക്കുക

കോപിക്കുന്നത് ഒരാളുടെ സ്വഭാവത്തില്‍ നമുക്ക് ഒരിക്കലും ഇഷ്ട്ടപെടാത്തത് ആയിരിക്കും പക്ഷെ കോപിക്കുന്നത് നല്ലതാണെന്ന് ഗവേഷണം. ഒരു സ്വീഡിഷ്‌ പഠനം തെളിയിക്കുന്നത് കോപം കാണിച്ചു കഴിഞ്ഞാല്‍ മാനസിക നില സാധാരണമാകുംഎന്നാണു . സമ്മര്‍ദ്ദം കുറക്കുന്നതിനും വലിഞ്ഞു മുറുകല്‍ കുറക്കുന്നതിനും ഇത് കാരണമാകുന്നു.

സൂര്യസ്നാനം

ചര്‍മ്മഅര്‍ബുദത്തിനു സൂര്യ പ്രകാശം കാരണം എന്ന് കേട്ട് കാണും എന്നാല്‍ ഇതാ പുതിയ പഠനം ചെറിയ രീതിയില്‍ സൂര്യ പ്രകാശം ഏല്‍ക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. വൈറ്റമിന്‍ ഡിയുടെ കുറവ് ബ്രിട്ടനില്‍ സാധാരണം ഇവയെ മാറി കടക്കാന്‍ സൂര്യസ്നാനം സഹായിക്കുന്നു. ജലദോഷം ഫ്ലൂ എന്നിവയും ഇതിനു മുന്‍പില്‍ ഓടിയൊളിക്കും.

നന്നായി ഉറങ്ങുക

കൂടുതല്‍ ഉറങ്ങുന്നവരെ നമ്മള്‍ മടിയന്മാരായാണ് കണക്കാകാര് എങ്കിലും ഉറക്കമില്ലായ്മ നമ്മെ പല പ്രശ്നങ്ങളിലെക്കും നയിക്കുന്നു. ഹൃദയരോഗങ്ങള്‍, ഭാരനഷ്ട്ടം തുടങ്ങി പല പ്രശ്നങ്ങളും ഇതിനാല്‍ ഉണ്ടാകാറുണ്ട് അതിനാല്‍ ഞാനായി ഉറങ്ങൂ ആരോഗ്യവാന്മാരാകൂ.

ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുക

പലപ്പോഴും നമ്മുടെ ശാരീരികാവശ്യങ്ങള്‍ ആഗ്രഹങ്ങളായി പുറത്തു വരാറുണ്ട്. ഭക്ഷണത്തിലെ ന്യൂട്രിയെന്റ്സ്‌ കുറവ് മറ്റു ഭക്ഷങ്ങള്‍ കഴിക്കുവാനുള്ള ആഗ്രഹമായി പുറത്തു വരാം അതിനാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക്‌ അനുസരിച്ച് ജീവിക്കാം. ഇത് ആരോഗ്യത്തെ നല്ല രീതിയില്‍ പലപ്പോഴും ബാധിക്കുന്നു.ഇത് മാനസിക സന്തോഷം നല്‍കുകയും ചെയ്യും.

പകല്‍ക്കിനാവ്‌

പകല്‍ സ്വപനം കാണുന്നത് മടിയുടെ മറ്റൊരു രൂപമാണ് എന്നല്ലേ വിചാരം എന്നാലതല്ല ബ്രിട്ടിഷ് കൊളമ്പിയയിലെ ഒരു ഗവേഷണപ്രകാരം പകല്സ്വപ്നം കാണുമ്പോള്‍ നമ്മുടെ തലച്ചോര്‍ കൂടുതല്‍ കൂര്‍മമായിതീരുന്നു. ഉത്തരങ്ങള്‍ പെട്ടെന്ന് കണ്ടെത്തുവാന്‍ ഇത് സഹായിക്കുന്നു. ഇത് അബോധപരമായി നമ്മുടെ കഴിവിനെ സഹായിക്കുന്നുണ്ട്.അതിനാല്‍ ജോലിചെയ്യുമ്പോള്‍ ഇടയ്ക്കു പകല്‍ സ്വപ്നം കാണുന്നവരെ ശകാരിക്കേണ്ട അവര്‍ ഉത്തരവും കൊണ്ട് ഇപ്പോള്‍ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.