1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2011

ആരോഗ്യപ്രഥമായ ജീവിതം ഏവരുടെയും സ്വപനമാണ്, എന്നാല്‍ നമ്മുടെ വിശ്വാസം പലപ്പോഴും സാമ്പത്തികം അതിനൊരു വിലങ്ങു തടിയാണെന്നല്ലേ. എന്നാല്‍ ആ ചിന്ത ഇനി വേണ്ട. വളരെ ലളിതമായും ചിലവ് കുറഞ്ഞും നമുക്ക് ആരോഗ്യം നേടാവുന്നതാണ്.. ഇതാ പത്ത് വഴികള്‍..

ഫിറ്റ്നസ് വീട്ടില്‍ നിന്ന് തന്നെ സ്വന്തമാക്കാം
നമ്മളില്‍ പലര്‍ക്കും ഒരു തെറ്റ് ധാരണയുണ്ട് ജിമ്മുകളിലും മറ്റും പോയാല്‍ മാത്രമേ നല്ല ആരോഗ്യം ലഭ്യമാകുകയുള്ളുവെന്നു. എന്നാല്‍ നിങ്ങള്‍ക്കറിയാമോ വീട്ടില്‍ വെച്ച് ചെയുന്ന ചില ചെറിയ ചെറിയ പ്രവര്‍ത്തികളോളം പോന്ന വ്യായാമങ്ങള്‍ മറ്റൊന്നുമില്ല. ഉദാഹരണമായി പൂന്തോട്ടം പരിചരിക്കുക, വീട്ടു ജോലികള്‍ ചെയ്യുക ഇതോടൊപ്പം തന്നെ അല്‍പ ദൂരം സൈക്കിള്‍ ചവിട്ടുക, ഓടുക, നടക്കുക, മതി. ഇത്രയുമായാല്‍ തന്നെ ആരോഗ്യം നിങ്ങള്‍ക്കൊപ്പം നില്‍ക്കും. ഇനി അല്പം യോഗ കൂടിയായാല്‍ മനസും ശരീരവും ഒരുപോലെ ആരോഗ്യപ്രഥമാക്കം.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍
പലര്‍ക്കുമറിയില്ല എന്താണ് ആരോഗ്യകരമായ ഭക്ഷണമെന്ന്. പരസ്യം കണ്ടും മറ്റും പലതും നമ്മള്‍ വാങ്ങി കഴിക്കുകയും ചെയ്യും.. ചിലരാണെങ്കില്‍ ഇത്തരം ഭക്ഷണത്തിന്റെ പാചക കുറിപ്പുകളടങ്ങിയ ബുക്ക് വന്‍ വില കൊടുത്തു വാങ്ങുകയും ചെയ്യും. സത്യത്തില്‍ ഇതിന്റെയൊന്നും ആവശ്യമില്ല നെറ്റില്‍ ഒന്ന് തിരയുകയെ വേണ്ടൂ.. ആരോഗ്യപൂര്‍ണ ഭക്ഷണം പാചകം ചെയ്യാനുള്ള വഴി നിങ്ങള്ക്ക് ലഭിക്കും.

അഗാതമായി ശ്വാസോച്ചാസങ്ങള്‍ നടത്തുക
നിങ്ങന്ല്‍ക്കരിയാമോ അഗാതമായി ശ്വസിക്കുന്നത് നിങ്ങളെ നവീകരിക്കും. ഒന്ന് ശ്രമിച്ചു നോക്കൂ.. ടെന്‍ഷന്‍ കുറയുന്നതും ആനന്ദം നിറയുന്നതും അനുഭവിച്ചറിയാം.

സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുക
സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് നമുക്കെല്ലാമറിയാം. കാരണം നമ്മള്‍ അടുത്ത കൂട്ടുകാര്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ അനുഭവിക്കുന്ന സന്തോഷം അതിന് തെളിവാണ്. എന്നാല്‍ പണമാണ് പ്രശ്നമെന്ന് കരുതുന്നുണ്ടോ? എങ്കില്‍ ആ ചിന്ത മാറ്റം. എന്നിട്ട് ഒരു കോഫീ ഷോപ്പില്‍ പോയിരുന്നു സംസാരിക്കുന്നതിന് പകരം പാര്‍ക്കില്‍ പോകൂ. സിനിമയ്ക്ക് തീയേറ്ററില്‍ പോകുന്നതിനു പകരം വീട്ടില്‍ ഡിവിഡി എടുത്തു ഒരുമിച്ചിരുന്നു കാണു.. കാണുന്നത് കോമഡി പടമാണെങ്കില്‍ വളരെ നല്ലത്.

വെള്ളമടിക്കുക
തെറ്റ് ധരിക്കരുത്, പറഞ്ഞത് ജലപാനമാണ്, മദ്യമല്ല. എത്രത്തോളം വെള്ളം അകതാക്കുന്നോ അത്രത്തോളം ആരോഗ്യത്തിനു നല്ലതാണ്. വെള്ളം ഇടക്കിടെ കുടിക്കുന്നത് മൂലം നമ്മുടെ എനര്‍ജി ലെവല്‍ ഉയരുകയും ദഹനവ്യവസ്ഥ ഉഷാറാവുകയും ഒക്കെ ചെയ്യുമെങ്കില്‍ ‘വെള്ളമടിക്കാന്‍ ‘ എന്തിന് മടിക്കണം?

ചെറിയൊരു കൃഷിയിടം വീട്ടില്‍ തുടങ്ങാം
നമുക്കറിയാം മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന പഴം- പച്ചക്കറികള്‍ ആരോഗ്യത്തിനു ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുകയെന്ന്. എന്നാല്‍ നമുക്ക് തന്നെ തുടങ്ങിയാലെന്താ ചെറിയൊരു കൃഷിയിടം വീട്ടില്‍? ഇതിനു മറ്റൊരു ഗുണം കൂടിയുണ്ട് പ്രകൃതിയുമായി കൂടുതല്‍ അടുക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഉഷാറാക്കുകയും ചെയ്യും.

കുളിക്കാം
ശരീരം വൃത്തിയാക്കുക എന്നതില്‍ കവിഞ്ഞു കുളിക്കുന്നത് മറ്റു ചില ഗുണങ്ങള്‍ കൂടി തരുന്നുണ്ട്.. നമ്മളെ ഒന്ന് റിലാക്സ് ആക്കാനും, മസിലുകള്‍ എനര്‍ജെട്ടിക് ആക്കാനും കുളിക്കുന്നത് സഹായിക്കുമത്രേ. ഒരു തലവേദന വരുമ്പോള്‍ ഒന്ന് കുളിക്കൂ.. നമുക്കപ്പോള്‍ മനസിലാകും കുളിക്കുന്നതിന്റെ ഗുണങ്ങള്‍

കൂടുതല്‍ ഉറങ്ങുക
ഉറക്കമില്ലായ്മയാണ് ആധുനിക ജനത നേരിടുന്ന മിക്ക ആരോഗ്യ പ്രശനങ്ങള്‍ക്കും കാരണം. നിങ്ങള്‍ക്കറിയാമോ എട്ടു മണിക്കൂറില്‍ കുറയാതെ ഉറങ്ങുന്ന ആള്‍ക്ക് ആയുസും ബുദ്ധിയും ഹൃദയാരോഗ്യവും വര്‍ദ്ധിപ്പിക്കും. അതേസമയം ഉറക്കമില്ലായ്മ തടി കൂടാനും സമ്മര്‍ദ്ദമുണ്ടാക്കാനും ഇടയാക്കുകയും ചെയ്യും.

മോശം ജീവിത രീതിയില്‍ നിന്നും പിന്‍വാങ്ങുക
സംഗതി അതുതന്നെ, മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ ഉപേക്ഷിക്കുക.. അഥവാ ഈ ശീലങ്ങള്‍ കുറയ്ക്കുക.. അല്പം മദ്യപിച്ചാലും പുകവലി ഒരിക്കലും പാടില്ല എന്നാണ് ശാസ്ത്ര ലോകം പറയുന്നത്.

ഭക്ഷണനിയന്ത്രണം
അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ട് നമ്മുടെ ആരോഗ്യം മോശമാകുകയെ ഉള്ളൂ. വിശക്കുമ്പോള്‍ കഴിക്കുക.. അതും ആവശ്യത്തിനു മാത്രം. കഴിയുന്നതും പുറത്തു നിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് പരമ പ്രധാനം.
ഈ പത്തു കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, യാതൊരു മുതല്‍ മുറുക്കം ഇല്ലാത്ത സമ്പൂര്‍ണ ആരോഗ്യം നമുക്ക് സ്വന്തമാക്കാന്‍ .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.