സ്വന്തം ലേഖകന്‍: അടിച്ചത് 10 കോടി ഒന്നാം സമ്മാനം; ഭാഗ്യവാന്‍ അറിയാതെ ലോട്ടറി ടിക്കറ്റ് ഫ്രിഡ്ജില്‍ ഭദ്രമായിരുന്നത് 38 ദിവസം! ഓസ്‌ട്രേലിയയുടെ വടക്കുഭാഗത്തുള്ള കാതറിനിലാണ് ഭാഗ്യവാനെ തേടിയെത്തിയ ഭാഗ്യം 38 ദിവസം ഫ്രിഡ്ജില്‍ കിടന്നത്. വീട്ടിലേക്ക് വാങ്ങിയ ഭക്ഷണ സാധനത്തിനൊപ്പം ടിക്കറ്റും അബദ്ധത്തില്‍ ഫ്രീസറില്‍ വക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോട്ടറി നറുക്കെടുത്തിട്ടും ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമ പണം വാങ്ങാന്‍ വരാത്തത് ചര്‍ച്ചയായിരുന്നു. ഈ സമയമത്രയും ഉടമ അറിയാതെ ടിക്കറ്റ് ഫ്രിഡ്ജില്‍ വിശ്രമിക്കുകയായിരുന്നു. ഒടുവില്‍ 38 ദിവസങ്ങള്‍ക്ക് ശേഷമാണ് ഫ്രീസറിലിരുന്ന ബംബര്‍ സമ്മാനം ശ്രദ്ധയില്‍പ്പെട്ടത്.
യഥാര്‍ത്ഥ ഉടമക്ക് തന്നെ സമ്മാനം കിട്ടിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ലോട്ടറി വിറ്റ കാതറിന്‍ എക്‌സ്‌പോഷര്‍ ഫോട്ടോഗ്രാഫിക്‌സ് ഉടമ പറഞ്ഞു. എല്ലാ ദിവസവും യഥാര്‍ത്ഥ ഉടമയെ തിരിച്ചറിഞ്ഞോ എന്ന് അന്വേഷിച്ച് ആളുകള്‍ വരാറുണ്ടായിരുന്നു. ഇനി തങ്ങള്‍ക്ക് അവരോട് സന്തോഷത്തോടെ പറയാം അതെ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിജയിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല