1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2011

ഫോട്ടോയെടുത്താല്‍ എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നുചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം പറയുക. നിങ്ങള്‍ക്ക് നിങ്ങളെ തന്നെ കാണാന്‍ സാധിക്കും, നിങ്ങളെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് അയച്ചുകൊടുക്കാം, കുറെക്കാലത്തിനുശേഷം നിങ്ങളെ കാണണമെന്ന് തോന്നിയാല്‍ ഉപയോഗിക്കാ. അങ്ങനെ കുറച്ച് കാര്യങ്ങളാണ് ഫോട്ടോയ്ക്ക് പിന്നിലുള്ളത്.

എന്നാല്‍ ഫോട്ടോയെടുത്താല്‍ ആരോഗ്യം വര്‍ദ്ധിക്കുമോ? ഗുലുമാല് പിടിച്ച ചോദ്യമാണെന്ന് അറിയാം. എന്നാലും ഉത്തരം ആരോഗ്യം വര്‍ദ്ധിക്കും എന്നുതന്നെയാണ്. ഫോട്ടോയെടുത്താല്‍ മാത്രമല്ല ബിയര്‍ കുടിച്ചാലും ഇന്റര്‍നെറ്റില്‍ കറങ്ങിനടന്നാലും കരഞ്ഞാലും വീട്ടുജോലികള്‍ ചെയ്താലുമെല്ലാം നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കും. ഇത് ചുമ്മാതങ്ങ് പറയുന്നതല്ല. പഠനങ്ങള്‍ നടത്തി കണ്ടെത്തിയതാണ്. ആരോഗ്യവര്‍ദ്ധിപ്പിക്കാന്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

ഫോട്ടോ എടുക്കുക

ഫോട്ടോയ്ക്ക് പോസ് ചെയ്യുകയെന്നത് മനസിന് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. മനസിന് സന്തോഷമുണ്ടാക്കുന്ന കാര്യം ചെയ്താല്‍ അത് ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ? നല്ല സ്ഥലങ്ങളില്‍ പോയി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ നിങ്ങള്‍ മാനസികമായി ഒരുങ്ങാന്‍ തുടങ്ങും. നന്നായി ചിരിക്കാനും മുഖം സുന്ദരമാക്കിവെയ്ക്കാനും നിങ്ങള്‍ തയ്യാറാകും. ഇതെല്ലാം ശരീരത്തിനെ നല്ല രീതിയില്‍ ബാധിക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

മനഃപ്രയാസം

മാനസികമായി നിങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് നിങ്ങളുടെ ആരോഗ്യത്തെ നല്ല രീതിയില്‍ ബാധിക്കും. എന്നു പറഞ്ഞാല്‍ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കുന്നതിന് അത് കാരണമാകും. മാനസികമായി തകര്‍ന്നുപോകുമ്പോള്‍ ശരീരം അത് തിരിച്ചറിയും. ഉടന്‍തന്നെ ശരീരം യുദ്ധസഞ്ചമാകും. അതായത് നിങ്ങളുടെ ശരീരം നിങ്ങളെ ഒരു യുദ്ധത്തിന് തയ്യാറാക്കും. ശരീരം പെട്ടെന്ന് പുഷ്ടിപ്പെടാന്‍ ഇടയാകുന്ന ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങും. അത് മനഃപ്രയാസത്തിനിടയിലും ശരീരം നന്നാകുന്നതിന് കാരണമാക്കും.

ഇന്റര്‍നെറ്റില്‍ കറങ്ങിനടക്കുക

ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലുമൊക്കെ കറങ്ങിനടക്കുന്നത് വന്‍ പ്രശ്നമായിട്ടാണ് പലരും പറയാറ്. എന്നാല്‍ ആരോഗ്യം വര്‍ദ്ധിക്കുന്നതിന് അതും ഒരു കാരണമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മദ്ധ്യവയസിലും പ്രായമുള്ള അവസ്ഥയിലും ഇന്റര്‍നെറ്റില്‍ കറങ്ങിനടക്കുന്നത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. അങ്ങനെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിച്ചാല്‍ സ്വാഭാവികമായും അത് ശരീരത്തിന് ഗുണകരമായി മാറും.

കരയുക

കരയുന്നതിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞാല്‍ ആരും വിശ്വാസിക്കില്ല. എന്നാല്‍ അതാണ് സത്യം. കരയുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കും. കരച്ചിലുശേഷം 88.8 ശതമാനം ആളുകള്‍ക്കും നല്ല സുഖം തോന്നാറുണ്ട് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണത്രേ! ഇങ്ങനെയുള്ള സമാധാനം നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

വിവാഹം

വിവാഹത്തോടെ നടുവൊടിയുമെന്നും സ്വൈര്യം നഷ്ടപ്പെടുമെന്നൊക്കെ പറയാറുണ്ട്. എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ആരോഗ്യത്തിന് അത് ഏറെ ഗുണകരമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാരണം നിങ്ങള്‍ സുരക്ഷിതരാണ് എന്ന തോന്നല്‍ ഉളവാക്കാന്‍ വിവാഹത്തിന് സാധിക്കാറുണ്ട്. അത് മനസിന് മാത്രമല്ല തലച്ചോറിനും ഏറെ ഗുണം ചെയ്യുന്നു. പഠനം നടത്തിയപ്പോള്‍ 1.5 മില്യണ്‍ പുരുഷനും സ്ത്രീക്കും വിവാഹത്തോടെ ഒരു വിഷമങ്ങള്‍ കുറഞ്ഞതായി കണ്ടെത്തി. പങ്കാളിയില്‍നിന്നുള്ള കരുതലും സ്നേഹവും ഒരുപാട് ഗുണം ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

വീട്ടുജോലികള്‍

വീട്ടുജോലികള്‍ ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. അത് നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ പങ്കാളിക്കും ഗുണം ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരുപാട് കാര്യങ്ങള്‍ ചെയ്തു നടക്കുന്ന ഒരാള്‍ ഒരുദിവസം നടക്കുന്നത് ഏതാണ്ട് ഇരുപത്തിരണ്ട് കിലോമീറ്റര്‍ ദൂരം നടക്കുന്നുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത്രയും ദൂരം നടക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം നല്ല ഒന്നാന്തരം ആരോഗ്യമായിരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ? പിന്നെ വീട്ടുജോലികള്‍ ചെയ്യുന്ന ഒരാളുടെ 50,000 കലോറി ഊര്‍ജ്ജമാണ് ഒരുവര്‍ഷം നഷ്ടപ്പെടുന്നത്.

തടിച്ച നിതംബം

തടിയന്‍ നിതംബമുണ്ടെങ്കില്‍ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കും. കേട്ടിട്ട് ഞെട്ടണ്ട. കാര്യം പറയാം. അതായത് നിങ്ങള്‍ക്ക് തടിച്ച നിതംബമാണെങ്കില്‍ സ്വാഭാവികമായും അത് കുറയ്ക്കാന്‍ ജിമ്മില്‍ പോകുക, മറ്റ് കാര്യങ്ങള്‍ ചെയ്യുക എന്നിങ്ങനെയുള്ള പൊടിക്കൈകള്‍ ചെയ്യും. ഇങ്ങനെയുള്ള പരിപാടികളെല്ലാം നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കുന്നതിന് കാരണമാകും.

അഴുക്ക്

അഴുക്കുണ്ടെങ്കില്‍ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കും. അഴുക്ക് നിറഞ്ഞ സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ ശരീരം ശുദ്ധിയാക്കിവെയ്ക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കും. അത് കാര്യങ്ങളെ നല്ല രീതിയിലിലാക്കും. ശരീരം ശുദ്ധിയാക്കി വെച്ചാല്‍ നല്ലതാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ?

ബിയര്‍

ബിയര്‍ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. റെഡ് വൈന്‍ കഴിക്കുന്നതിനും നല്ലത് ബിയര്‍ കഴിക്കുന്നതാണ് എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഹൃദ്രോഗങ്ങള്‍ കുറയ്ക്കുന്നതിന് കാരണമാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. രക്തയോട്ടം ഊര്‍ജ്ജിതമാക്കുന്നതിന് ബിയര്‍ ഏറെ സഹായിക്കുമത്രേ! കൂടാതെ സ്ട്രോക്ക്, ഡയബറ്റീസ് എന്നിങ്ങനെയുള്ള അസുഖങ്ങള്‍ക്കും ബിയര്‍ ഉത്തര പരിഹാരമാണ്.

കൂട്ടുകാര്‍

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്നാണ് പറയാറ്. എന്നാണ് കണ്ണാടി വേണ്ടെന്ന് മാത്രമല്ല നിങ്ങളുടെ ആരോഗ്യവും നന്നാകും. നല്ല കൂട്ടുകാര്‍ നിങ്ങളുടെ മനസിന് ഏറെ സന്തോഷം നല്‍കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കും. ഡിപ്രഷന്‍ ഇല്ലാതാക്കുന്നതിന് കൂട്ടുകാര്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഏറെയൊന്നും പറയേണ്ടതില്ലല്ലോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.