വിവാഹങ്ങള്ക്കുപരി വിവാഹ മോചനത്തിന് പേര് കേട്ട നാടാണ് ബ്രിട്ടന്. ആംഗലേയ സംസക്കാരത്തെ കണ്ണുമടച്ച് അനുകരിക്കുന്ന മലയാളികള്‍ക്കിടയിലും ബന്ധം വേര്‍പെടുത്തല്‍ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു.ദാമ്പത്യ ബന്ധത്തില്‍ വിജയിക്കുക എന്നത് ഇപ്പോഴും പലര്‍ക്കിടയിലും സാധ്യമാകുന്നില്ല. പലപ്പോഴും കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളുടെ പേരില്‍ ദമ്പതികള്‍ തെറ്റിപ്പിരിയുന്നതായിട്ടാണ് നമ്മള്‍ക്ക് കാണാന്‍ സാധിക്കുക. ചില കണക്കുകള്‍ അനുസരിച്ച് സാമ്പത്തിക പ്രതിസന്ധി സമയങ്ങളില്‍ കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ട്. ദമ്പതിക്കള്‍ക്കിടയിലെ വിള്ളലുകള്‍ പലപ്പോഴും പല കാരണങ്ങള്‍ക്കൊണ്ടും ഉണ്ടാകാം.
ദീര്‍ഘകാല ദാമ്പത്യ ബന്ധങ്ങളുടെ വിജയ രഹസ്യംങ്ങള്‍ എന്താണെന്ന് നമുക്കൊന്ന് നോക്കാം
തുറന്നു സംസാരിക്കുക
പല ദമ്പതികളും പരസ്പരം തുറന്നു സംസാരിക്കാറില്ല.പല കാര്യങ്ങളും മനസ്സില്‍ വച്ച് കൊണ്ട് നടക്കും.ഒടുവില്‍ എല്ലാം കൂടി ബോംബായി പൊട്ടിത്തെറിക്കും.തമ്മില്‍ എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടായാലും പരസ്പരം തുറന്നു പറയാനും വിട്ടു വീഴ്ചകള്‍ ചെയ്യാനും ശ്രമിക്കുക.
സ്വയംസമര്‍പ്പണം
വിജയിച്ച ബന്ധങ്ങളിലെല്ലാം പരസ്പരമുള്ള വിശ്വാസം, സമര്‍പ്പണം എന്നിവ കാണാം. പരസ്പരം ഉള്ള വിശ്വാസം ആണ് പ്രധാനം അല്ലാതെ ജോലി ,കുട്ടികള്‍ എന്ന് മാത്രം പറഞ്ഞു നടക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. നമ്മള്‍ക്ക് രണ്ടു പേര്‍ക്കും നമ്മളെ അറിയാം എനിക്ക് നീയും നിനക്ക് ഞാനും ഉണ്ടാകും എന്നുള്ള ആത്സമര്‍പ്പണത്തിനു മുന്പില് മറ്റൊന്നും ഒന്നുമല്ല.
മറ്റുള്ളവരുടെ സ്വാതന്ത്രത്തില്‍ കൈകടത്താതിരിക്കുക
വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ ഒരു പരിധിയില്‍ കൂടുതല്‍ നിയന്ത്രണം പങ്കാളിക്ക് മേല്‍ വയ്ക്കുന്നത് നന്നല്ല. അവനോടു സംസാരിക്കാന്‍ പാടില്ല. അങ്ങോട്ട് പോകരുത്, ഇങ്ങോട്ട് തിരിയരുത് എന്നിങ്ങനെ. ഓരോരുത്തര്‍ക്കുമുള്ള സ്വാതന്ത്രത്തില്‍ കൂടുതല്‍ കൈകടത്താതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.അതെ സമയം പങ്കാളിയുടെ ഇഷ്ട്ടം എന്താണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ ബന്ധത്തിന് കൂടുതല്‍ ദൃഡത കൈവരും.
എങ്ങിനെ സംസാരിക്കണം?
വിജയിച്ച ദമ്പതിക്കള്‍ക്കറിയാം എങ്ങിനെ സംസാരിക്കണം എന്ന്. നമ്മുടെ മാനസികസമ്മര്‍ദം മറ്റുള്ളവരില്‍ കാണിക്കാതിരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളുടെ ഫലങ്ങള്‍ പങ്കാളിയെ അറിയിക്കണ്ട എന്നല്ല. ഒരു പക്ഷെ നമ്മുടെ ദേഷ്യം ചിലപ്പോള്‍ അവരുടെ ഹൃദയം തകര്ത്തെക്കും.
വാഗ്വാദം
പരമാവധി വാഗ്വാദങ്ങള്‍ ഒഴിവാക്കുക എങ്കിലും സ്നേഹം ഉള്ളിടങ്ങളില്‍ ചെറിയ പിണക്കങ്ങള്‍ സാധാരണം. എന്നാല്‍ അത് ഏതു രീതിയില്‍ കൊണ്ട് പോകണം എന്നതാണ് കാര്യം. വലിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തന്നെ ഒത്തുതീര്‍പ്പിനായി ശ്രമിക്കുക. ചെറിയ ഈഗോ പ്രശ്നങ്ങള്‍ ഒഴിവാക്കുക.
ലൈംഗിക ജീവിതം
എന്തൊക്കെ പറഞ്ഞാലും ലൈഗികത നല്ല ബന്ധങ്ങളുടെ കാതലാണ്. നമ്മള് തൊടുന്നത് പോലും പങ്കാളിയുടെ മനസിനെ ചിലപ്പോള്‍ തണുപ്പിക്കും. അതിനാല്‍ ലൈംഗികതയെ ഒഴിവാക്കരുത്. വിജയിച്ച പല ബന്ധങ്ങളിലും ലൈംഗികത വലിയ പങ്കു വഹിച്ചിട്ടുണ്ട്.
മാറ്റങ്ങള്‍ സ്വീകരിക്കുക
മാറ്റങ്ങള്‍ ബന്ധങ്ങളെ വളരെ അധികം ബാധിക്കും. ഉദാഹരണത്തിന് പങ്കാളിയുടെ ജോലി നഷ്ട്ടപെട്ടത് നമുക്ക് താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും മാറ്റങ്ങളോട് സഹകരിക്കുക. നമ്മള് ഇഷ്ടപെട്ടത് അവന്റെ/അവളുടെ ജോലിയല്ല അവനെ/അവളെയാണ് എന്ന് ബോധ്യപ്പെടുത്തുക. ഇതെല്ലാം ബന്ധങ്ങള്‍ ഉറപ്പിക്കും
പ്രേമം അവസാനിക്കുന്നില്ല
സമയം പലപ്പോഴും ബന്ധങ്ങളെ വഴി തെറ്റിക്കും. പ്രേമിച്ചു ഒരു ഘട്ടം കഴിയുമ്പോള്‍ പിന്നെ ഇങ്ങനെ ഒരാളെ പ്രേമിച്ചിരുന്നു എന്നൊരു ഓര്മ പോലും നല്കാതെയാകും പലരും ഒരുമിച്ച്ജീവിക്കുക. എന്നാല്‍ വിജയിച്ച ദമ്പതികള്‍ മരണം വരെ പരസ്പം പ്രേമിച്ചു കൊണ്ടിരിക്കും.
രഹസ്യങ്ങള്‍ സൂക്ഷിക്കുക
തുറന്നു പറച്ചില് ബന്ധങ്ങളില്‍ വളരെ പ്രാധാന്യമുള്ളതാണ് എങ്കിലും എല്ലാ രഹസ്യങ്ങളും ചിലപ്പോള്‍ പങ്കാളിക്ക് ഇഷ്ട്ടം ആകണം എന്നില്ല പ്രത്യേകിച്ച് പഴ കൂട്ടുകാരനെ/കാരിയെ ആരും അറിയാതെ പ്രേമിച്ചിരുന്നു തുടങ്ങിയ സത്യങ്ങള്‍ അവരുടെ മനസിനെ ചിലപ്പോള്‍ മുറിവേല്പ്പിചെക്കാം. അതിനാല്‍ രഹസ്യങ്ങള്‍ തുറന്നു പറയുന്നതിന് മുന്‍പ് ഒന്നാലോചിക്കുക.
പരസ്പരം അറിയുക ,മൃദുവാകുക, സന്തോഷം നല്‍കുക
നമ്മുടെ പന്കാളിയോടു മൃദുവായി സംസാരിക്കുക പെരുമാറുക ഇവയെല്ലാം ആണ് ഏറ്റവും പ്രധാനം. ഈ ബന്ധം നമ്മള്‍ക്കെത്രയും സന്തോഷം നല്‍കിയോ അത്രയും സന്തോഷം പങ്കാളിക്കും കിട്ടിയെങ്കില്‍ ഈ ബന്ധം എങ്ങിനെ ഉടയാനാണ്?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല