സ്വന്തം ലേഖകന്‍: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന് പത്തു വര്‍ഷം തടവ്, ശിക്ഷ തിരുവനന്തപുരത്തെ പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്ന് ആഡംബര കാര്‍ അടിച്ചു മാറ്റിയതിന്. ബണ്ടിചോര്‍ എന്നറിയപ്പെടുന്ന ദേവീന്ദര്‍ സിംഗിന് (44) തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് പത്തു വടഷം തടവ് ശിക്ഷ വിധിച്ചത്. ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കു?റ്റങ്ങള്‍ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു.
പിന്നീട് പ്രതി കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായും കോടതി പ്രഖ്യാപിച്ചു. രാജ്യാന്തര കു?റ്റവാളിയായ ബണ്ടിചോര്‍ മുന്നൂറോളം കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്. 2013 ജനുവരി 21നാണ് തിരുവനന്തപുരത്ത് വേണുഗോപാലന്‍ നായരുടെ മുട്ടടയിലെ ഹൈടെക് സുരക്ഷയുള്ള വീട്ടില്‍ നിന്ന് 30ലക്ഷം രൂപയുടെ മിത്!സുബിഷി ഔട്ട്ലാന്‍ഡര്‍ കാര്‍ അപ്രത്യക്ഷമായത്.
സ്വര്‍ണാഭരണങ്ങള്‍, ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, ഡിവിഡി പ്ളേയര്‍ എന്നിവയും ബണ്ടി ചോര്‍ മോഷ്ടിച്ചിരുന്നു. സ്ഥിരം മോഷ്ടാവായതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ റെക്സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന് ബി.എ. ആളൂരാണ് ബണ്ടിചോറിനു വേണ്ടി കോടതിയില്‍ ഹാജരായത്.
ഹൈടെക്ക് മോഷ്ടാവായായ ബണ്ടി ചോര്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 300 ഓളം മോഷണ കേസുകളില്‍ പ്രതിയാണ്. ആഡംബര വസ്തുക്കളാണ് ബണ്ടി ചോര്‍ കൂടുതലായും മോഷ്ടിച്ചിരുന്നത്. പൊലീസ് ബണ്ടിചോറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചെന്നൈ, ബാംഗ്ലൂര്‍, ചണ്ഡിഗണ്ഡ് എന്നീ നഗരങ്ങളില്‍ നിരവധി മോഷണം ഇയാള്‍ നടത്തിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല