നമുക്കൊക്കെ എത്ര ഭാഷ സംസാരിക്കാന്‍ അറിയാം? കൂടി വന്നാല്‍ മൂന്നോ നാലോ അല്ലേ, അതും വെള്ളം പോലെ സംസാരിക്കാമെന്ന് ഉറപ്പുമില്ല എന്നാല്‍ പത്ത് വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിയായ സോണിയ യാങ്ങിനു പത്ത് ഭാഷകള്‍ വെള്ളം പോലെ സംസാരിക്കാന്‍ അറിയാം! ബ്രിട്ടനിലെ താരം തന്നെയാണിപ്പോള്‍ ഈ കൊച്ചു മിടുക്കി, രാജ്യത്തെ പ്രധാനപ്പെട്ട ഭാഷാ പണ്ഡിതരുടെ കൂട്ടത്തിലും മുന്‍ നിരയിലും തായ്‌വാനില്‍ ജനിച്ചു ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന ഈ മിടുക്കിയുണ്ട്. രാജ്യത്തെ മികച്ച ഭാഷപണ്ഡിത എന്ന കിരീടമാണ് സോണിയുടെ ശിരസ് ഏറ്റു വാങ്ങുന്നത്.
ഇംഗ്ലീഷ്, ചൈനീസ്, ജാപ്പനീസ് തുടങ്ങി പത്ത് ഭാസകള്‍ സ്വായത്തമാക്കിയ സോണിയ ഏറ്റവും ഒടുവില്‍ തനിക്കു വഴങ്ങുമെന്ന് തെളിയിച്ചത് ഉഗാണ്ടാനാണ്, ഇതേപറ്റി സോണിയ പറയുന്നതിങ്ങനെ: ‘ഉഗാണ്ടന്‍ ഒരു ഇംഗ്ലീഷുകാരനേക്കാള്‍ എനിക്ക് പഠിക്കാന്‍ എളുപ്പമാണ് കാരണം ചില വാക്കുകള്‍ തായ്വാനീസുമായി അടുപ്പമുള്ളതാണ്’ എന്നിരിക്കിലും ഇംഗ്ലീഷാണ് തന്റെ ഇഷ്ട വിഷയമെന്നും സോണിയ പറയുന്നത് ഇതിനു കാരണമായി സോണിയ പറയുന്നത് ഇംഗ്ലീഷ് മിക്കവര്‍ക്കും മനസിലാകും എന്നുള്ളതാണ്.
ഭാഷാ നൈപുണ്യത്തില്‍ നോര്‍ത്ത് വെസ്റ്റ് രീജിയനില്‍ നടത്തിയ ജൂനിയര്‍ ലാങ്ങേജ് ചലഞ്ച് എന്നാ മത്സരത്തില്‍ വിജയിയായിരിക്കുകയാണ്. വെസ്റ്റ് ലണ്ടനിലെ ഫൈനല്‍ മാത്രമാണ് രാജ്യത്തെ ഭാഷാപണ്ഡിതയെന്ന ബഹുമതി സോണിയക്ക് കൈക്കലാക്കാന്‍ അവശേഷിക്കുന്ന ഒരേയൊരു കടമ്പ. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഗ്രീന്‍ബാങ്ക് പ്രിപരേട്ടരി സ്കൂള്‍ വിദ്യാര്‍ഥിയായ സോണിയയെ പറ്റി ഡെപ്യൂട്ടി ഹെഡ് ടീച്ചറായ ഹീതര്‍ ബര്‍ണട്ടു പറയുന്നത് സോണിയ മിടുക്കിയും കഠിന പ്രയത്നം നടത്തുന്നവളുമാണെന്നാണ്. അവള്‍ ഒരു താരം തന്നെയാണെന്നും ടീച്ചര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല