ബ്രിട്ടിഷ് രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജോണി വാക്കര്‍ ഡിസ്റ്റിലേര്സ് വെറും അറുപതു കുപ്പി വിസ്ക്കി മാത്രമാണ് പുറത്തിറക്കുന്നത്. പക്ഷെ സ്കോച് വിസ്ക്കി നിര്‍മ്മാതാക്കളായ ജോണിവാക്കര്‍ പുറത്തിറക്കുന്ന വിസ്ക്കിയുടെ വില കുറച്ച കൂടുതലാണ് എന്ന് മാത്രം, ഒരു ലക്ഷം പൌണ്ടാണ് വില!. ഇതില്‍ ഒരു കുപ്പി വിസ്ക്കി രാജ്ഞിക്ക് ആദരപൂര്‍വം നല്‍കും. ഈ മദ്യം ധാന്യങ്ങളുടെയും മറ്റു യവനപാനീയങ്ങളുടെയും മിശ്രിതമാണ്. 1952ല്‍ വാറ്റിയെടുത്ത മദ്യം ഓക്ക്മരം കൊണ്ടുണ്ടാക്കിയ വീപ്പക്കുള്ളില്‍ സൂക്ഷിക്കുകയായിരുന്നുവത്രേ. ഈ ഓക്ക് മരം രാജ്ഞിയുടെ സാന്‍ഡ്റിംഗ്ഹാം എസ്റ്റേറ്റില്‍ ഉണ്ടായിരുന്നതാണ്.
ഒരു ലക്ഷം പൌണ്ട് വിലയുള്ള വിസ്കിയുടെ ടേസ്റ്റ് എന്താകും എന്ന് ആലോചിച്ചു വാങ്ങാന്‍ മടിക്കുന്നവരോടു മാസ്റ്റര്‍ ബ്ലെണ്ടര് ജിം ബീവേരിട്ജി പറയുന്നത് വിസ്കി തന്നെ പോലും അത്ഭുതപ്പെടുത്തി എന്നാണു. മദ്യത്തിനും അറുപതു വയസു പ്രായം ഉണ്ട് എന്നതിനാല്‍ ഇതിന്റെ സ്വാദും വ്യത്യസ്തമാണ്. പഴങ്ങളുടെ രുചിയും പുകമണങ്ങളും കൂടിക്കുഴഞ്ഞു തീര്‍ത്തും ആരെയും അത്ഭുതപ്പെടുത്തുന്ന സ്വാദാണ്. അദ്ദേഹം പറയുന്നത് ഡിയഗോയിലെ ജോണിവാക്കറിനു കയ്യില്‍ അമ്പതു വര്‍ഷം പഴക്കമേറിയ ഒരുപാട് സ്റ്റോക്ക് ഉണ്ട് എന്നാണു. 1952 എന്ന വര്‍ഷം മദ്യവ്യവസായികളെ സംബന്ധിച്ച് പ്രധാനപെട്ട വര്‍ഷമായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഈ വിപണി വീണ്ടും ആരംഭിച്ചത് ആ കാലഘട്ടങ്ങളിലായിരുന്നു.
ഈ വിലയേറിയ വിസ്കി ആദ്യം ഏഷ്യയിലെയും ലാറ്റിന്അമേരിക്കയിലെയും പ്രധാനപെട്ടവര്ക്ക് നല്‍കണം എന്ന് കരുതുകയായിരുന്നു എങ്കിലും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും പിന്നീട് ആവശ്യക്കാര്‍ വരികയായിരുന്നു. പരസ്യ ലേലത്തിലൂടെ വിറ്റഴിക്കുവാനാണ് പദ്ധതി. ഇത് വഴി ലഭിക്കുന്ന ലാഭം രാജ്ഞിയുടെ ക്യൂന്‍ എലിസബത്ത് സ്കോളര്‍ഷിപ്പ് ട്രസ്റ്റ് നു ലഭിക്കും. പാരമ്പര്യ കൈത്തൊഴില്‍ പ്രോത്സാഹിപ്പിക്കുന്ന സഹായസംഘമാണ് രാജ്ഞിയുടെ ഈ ട്രസ്റ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല