ജോണിക്കുട്ടി പിള്ളവീട്ടില്‍
മോര്‍ട്ടന്‍ഗ്രേവ് സെന്റ് മേരീസ് സ്‌കൂളില്‍ ഈ വര്‍ഷം ഹാജര്‍നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. മെയ് 24ന് രാവിലെ വി. കുര്‍ബാനയ്ക്ക് ശേഷം അസിസ്റ്റന്റ് വികാരി ഫാ സുനി പടിഞ്ഞാറെക്കര ഫാ ഷൂജു ചാമപ്പാറ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചചെയ്തത്.
500 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 114 കുട്ടികളാണ് ഈ വര്‍ഷം എല്ലാ ഞായറാഴ്ച്ചകളിലും വിശ്വാസപരിശീലന ക്ലാസുകളില്‍ എത്തി നൂറ് ശതമാനം ഹാജരിനുള്ള പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയത്. മതബോധന സ്‌കൂള്‍ ഡയറക്ടര്‍മാരായ സജി പുതുക്കയില്‍, മനീഷ് കൈമൂലയില്‍, സി. സേവ്യര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല