നൂറാം ജന്മദിനം എന്നൊക്കെ പറയുന്നത് വലിയ സംഭവംതന്നെയാണ്. ഈ ഭൂമിയില്‍ നൂറുവര്‍ഷം ജീവിച്ചിരിക്കുക എന്ന് പറയുന്നത് മഹാത്തായ കാര്യംതന്നെയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലതന്നെ. അത് കാര്യമായിതന്നെ ആഘോഷിക്കുന്നതിലും തെറ്റില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നൂറാം ജന്മദിനം ആഘോഷിച്ച ക്ലെയര്‍ ഒര്‍മിസ്റ്റനാണ് തുണിയഴിക്കാന്‍ ഒരു പുരുഷനെ (സ്ട്രിപ്പര്‍) വേണമെന്ന് ആവശ്യപ്പെട്ടത്.
നൂറാം ജന്മദിനം ആഘോഷിക്കാന്‍ എന്താണ് വേണ്ടതെന്ന് മക്കളും കൊച്ചുമക്കളും ചോദിച്ചപ്പോഴാണ് ഒരു പുരുഷന്റെ തുണിയഴിക്കല്‍ പാര്‍ട്ടി നടത്തിയാല്‍ മതിയെന്ന് ഒര്‍മിസ്റ്റണ്‍ പറഞ്ഞത്. നല്ല വൈനും ക്ലാസിക്കല്‍ സംഗീതവുമെല്ലാമുള്ള പാര്‍ട്ടിയില്‍ അല്പം ചൂടന്‍ സാധനംതന്നെ വേണമെന്നാണ് ഒര്‍മിസ്റ്റണ്‍ ആവശ്യപ്പെട്ടത്. വലിയ ഹോട്ടലുകളിലും ബാറുകളിലും മാത്രമുള്ളതാണ് തുണിയഴിക്കല്‍ നൃത്തം. വലിയ നഗരങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും തുണിയഴിക്കുന്ന പാര്‍ട്ടികള്‍ ഉണ്ടാകാറുണ്ട്.
അമ്മയുടെ ആഗ്രഹംകേട്ട് മക്കള്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും അത് സാധിച്ചുകൊടുക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. തുണിയഴിക്കാന്‍ തയ്യാറുള്ള ഒരു പുരുഷനെ തപ്പാനും തുടങ്ങി. കുറച്ചുനാളത്തെ അന്വേഷണത്തിനുശേഷം തുണിയഴിക്കാന്‍ തയ്യാറുള്ള ഒരു പുരുഷനെ ലഭിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ പങ്കെടുത്ത പലര്‍ക്കും ഒരു പുരുഷന്‍ നഗ്നനാകുന്ന കാഴ്ച ഒരുപാട് ഇഷ്ടപ്പെട്ടു.
പാന്‍റും ഷര്‍ട്ടും നല്ല ഷൂസുമെല്ലാം ധരിച്ച പതുക്കെ പതുക്കെ ഇതെല്ലാം അഴിച്ചുകളയുന്നത് കാണാന്‍ നല്ല രസമായിരുന്നുവെന്ന് ക്ലെയര്‍ ഒര്‍മിസ്റ്റണ്‍ പറഞ്ഞു. താന്‍ ആദ്യമായിട്ടാണ് നൂറ് വയസുള്ള സ്ത്രീയുടെ മുമ്പില്‍ തുണിയഴിച്ച് ആടുന്നതെന്ന് ജോണ്‍ ഗ്രീന്‍ പറഞ്ഞ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല