സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സ്തീകള്‍ക്ക് വോട്ടവകാശം ലഭിച്ച് നൂറു വര്‍ഷം തികയുന്നു; ഐതിഹാസികമായ അവകാശ പോരാട്ടത്തിന്റെ ഓര്‍മ പുതുക്കി ബ്രിട്ടീഷ് വനിതകള്‍. 1918 ഫെബ്രുവരി ആറിനാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യ വോട്ടവകാശം നല്‍കിക്കൊണ്ട് നിയമം പ്രാബല്യത്തില്‍ വന്നത്. അതുവരെ 80 ലക്ഷത്തോളം സ്ത്രീകള്‍ക്കാണ് ബ്രിട്ടനില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടിരുന്നത്.
ബ്രിട്ടനില്‍ സ്ത്രീകള്‍ ആദ്യമായി നിരത്തുകളിലിറങ്ങി പ്രതിഷേധിക്കുന്നതും ഈ അവകാശ സമരത്തിനു വേണ്ടിയായിരുന്നു. ദിവസങ്ങളോളം നീണ്ട പ്രതിഷേധ പ്രകടനത്തിനിടെ കടകളും തപാല്‍പെട്ടികളും ഇലക്ട്രിക് ലൈനുകളും പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിച്ചു തകര്‍ത്തു. മന്ത്രിയുടെ വസതിക്കുനേരെ ബോംബാക്രമണം നടത്താനും പ്രക്ഷോഭകര്‍ മടിച്ചില്ല. വോട്ടവകാശത്തിനായി രാജാവിന്റെ കൊട്ടാരത്തിന് സമീപം സ്വയം വെടിവെച്ച് മരിച്ച എമിലി ഡേവിസണിനെ ഇന്നും ധീരവനിതയായാണ് ബ്രിട്ടീഷ് ജനത കണക്കാക്കുന്നത്.
എമെലന്‍ പാന്‍ങ്ക്‌ഹേര്‍സ്റ്റ് എന്ന വനിതയായിരുന്നു സമരത്തിന് നേതൃത്വം കൊടുത്തത്. നൂറോളം സ്ത്രീകള്‍ ദിവസങ്ങളോളം നിരാഹാരസമരം നടത്തുകയും ചെയ്തു. പാന്‍ങ്ക്‌ഹേര്‍സ്റ്റിനെ 11 ഓളം തവണ അധികൃതര്‍ ജയിലിലടച്ചു. ടൈം മാഗസിന്റെ 20 ആം നൂറ്റാണ്ടിലെ കരുത്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ പാന്‍ങ്ക് ഹേര്‍സ്റ്റിനും ഇടംപിടിച്ചിരുന്നു. ബ്രിട്ടീഷ് വനിതകളുടെ വീറിനും വാശിക്കും മുന്നില്‍ സര്‍ക്കാര്‍ ഒടുവില്‍ മുട്ടുമടക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല