സ്വന്തം ലേഖകന്‍: ഭൂമിയില്‍ മനുഷ്യര്‍ക്ക് ബാക്കി വെറും 1000 വര്‍ഷങ്ങള്‍, മറ്റൊരു ഗ്രഹം കണ്ടെത്താന്‍ ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്. ഭൂമിക്ക് ഇനി വെറും 10000 വര്‍ഷം മാത്രമാണ് ആയുസ്സുള്ളതെന്നും ഇതിനുള്ളില്‍ പുതിയ ഗ്രഹം കണ്ടെത്തി മാറിയില്ലെങ്കില്‍ മനുഷ്യകുലം തന്നെ തുടച്ചു മാറ്റപ്പെടുമെന്നും ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു.
അടുത്ത ആയിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യകുലത്തിന് വംശനാശം സംഭവിക്കുമെന്നും മനുഷ്യന്റെ ഭാവി ഭദ്രതയ്ക്കായി ശൂന്യാകാശ ഗവേഷണം തുടരണമെന്നും ഹോക്കിംഗ് വ്യക്തമാക്കി. ഓക്സ്ഫോര്‍ഡ് യൂണിയനില്‍ സംസാരിക്കുകയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. ആഗോളതാപനം, ജനിതക രീതിയില്‍ സൃഷ്ടിക്കപ്പെടുന്ന വൈറസുകള്‍, ആണവയുദ്ധം തുടങ്ങിയ കാര്യങ്ങളെല്ലാം മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഹോക്കിംഗ് ചൂണ്ടിക്കാട്ടി.
നമ്മുടെ ഭാവി റോബോട്ട് ലോകമാണെന്നും നമ്മുടെ കുട്ടികള്‍ കാലാവസ്ഥാ വ്യതിയാനത്തോടാകും ഏറ്റവും കൂടുതല്‍ പട പൊരുതേണ്ടി വരികയെന്ന്നും പറഞ്ഞ ഹോക്കിംഗ് കുട്ടികളുടെ ഭാവിയില്‍ ലോകത്തെ സംരക്ഷിക്കാന്‍ പുതിയ കണ്ടുപിടുത്തങ്ങളുമായി അവര്‍ക്ക് ഏറെ മുന്നോട്ട് പോകേണ്ടി വരുമെന്നും പ്രവചിച്ചും. റോബോട്ടുകളെ വികസിപ്പിച്ചെടുക്കല്‍, ഡ്രൈവറില്ലാ കാറുകള്‍, കമ്പ്യുട്ടറുകള് തുടങ്ങിയവ അവരെ വിജയം നേടാന്‍ സഹായിക്കുമെന്നും സ്റ്റീഫന്‍ ഹോക്കിംഗ്സ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല