ഇംഗ്ലണ്ടില്‍ വീടു വില കുറയുന്നതായി വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായെങ്കിലും ആരും അത്രയ്ക്കൊന്നും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അതിനുള്ള തെളിവായി ഒരു വീടിന്റെ വില്‍പ്പന നടന്നിരിക്കുന്നു. പതിനയ്യായിരം പൗണ്ട് ചോദിച്ച വീടിന് ലഭിച്ചിരിക്കുന്നത് വേറും പതിനായിരം പൗണ്ട് മാത്രമാണ്. ലങ്കാഷെയറിലെ ബേണ്‍ലിയില്‍ നിന്നാണ് വീടു വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ശുഭവാര്‍ത്തയും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള അശുഭ വാര്‍ത്തയുമായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
വീടുവില്‍പ്പനയെക്കുറിച്ചുള്ള പത്രവാര്‍ത്തയില്‍ കുടുംബത്തിന്റെ കാറിന്റെ വിലപോലും വീടിന് ലഭിച്ചില്ലെന്നാണ് എഴുതിയിരിക്കുന്നത്. അത് സത്യമാണെന്ന് ബ്രോക്കര്‍മാരും വെളിപ്പെടുത്തുന്നു. മോര്‍ട്ട്ഗേജ് നിരക്ക് കുറയുകയും വീടുകളുടെ വില കുറയുകയും ചെയ്തതോടെ വീടുവില്‍പ്പന കുതിച്ചുകയറുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബില്യണ്‍ കണക്കിന് പൗണ്ടാണ് പലയിടങ്ങളിലാണ് വീട് വാങ്ങാനായി അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ പതിനായിരം രൂപയ്ക്ക് വീട് വിറ്റിരിക്കുന്ന ബേണ്‍ലി മേഖലയില്‍ മൂന്ന് വര്‍ഷംമുമ്പ് ഒരു വീട് വാങ്ങണമെങ്കില്‍ കുറഞ്ഞത് 35,000 പൗണ്ട് എങ്കിലും കൊടുക്കേണ്ടിവരുമായിരുന്നു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ പഴങ്കഥയായിരിക്കുകയാണ്. പ്രോപ്പര്‍ട്ടി വില്‍ക്കുന്ന വെബ്സൈറ്റുകളിലെല്ലാംതന്നെ 32,400 പൗണ്ടൊക്കെയാണ് വീടുകള്‍ക്ക് വില ഇട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ മൂന്നിലൊക്കെയാണ് ലഭിക്കുന്നത്. ഒന്‍പത് മാസം മുമ്പ് നാല് മില്യണ്‍ പൗണ്ടിന് വിറ്റ ഒരു വീടിന് ഇപ്പോള്‍ ലഭിക്കുന്നത് 3.75 മില്യണ്‍ പൗണ്ട് മാത്രമാണെന്ന് ബ്രോക്കര്‍മാര്‍ വെളിപ്പെടുത്തുന്നു. വാങ്ങിയ ആള്‍ക്ക് നഷ്ടമാകുന്ന കച്ചവടങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഈ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല