100,000 പൌണ്ട് വില വരുന്ന കഞ്ചാവ് കൃഷി സിറ്റി പോലീസ്‌സ്റ്റേഷന്‍ പരിസരത്ത്. പോലീസ് സ്റ്റേഷനും കഞ്ചാവ് കൃഷി ചെയ്ത സ്ഥലവും തമ്മില്‍ വെറും നാല്പതു അടി മാത്രമേ ഇവ തമ്മിലുള്ള ദൂര വ്യത്യാസമുള്ളൂ. മാഞ്ചസ്റ്റര്‍ ബൂട്ടില്‍ സ്ട്രീറ്റ് സ്റ്റേഷന്‍ പരിസരങ്ങളില്‍ നിന്നുമാണ് ഈ തോട്ടം കണ്ടെത്തിയത്. ഒന്നില്‍ കൂടുതല്‍ നിലകളുള്ള ഉപയോഗ ശൂന്യമായി കിടന്ന ഒരു വെയര്‍ ഹൌസിലാണ് മുന്നൂറോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
ചെടികള്‍ വളര്‍ത്തുവാന്‍ ഉപയോഗിച്ചിരുന്ന കറന്റ് കണക്ഷനില്‍ നിന്നും തീ പിടിച്ച് സംഭരണശാല കത്തിയത് കൊണ്ട് മാത്രമാണ് കഞ്ചാവ് കൃഷി പുറം ലോകം അറിയുവാന്‍ ഇടയ്ക്കിയത്. ആദ്യ രണ്ടു നിലകള്‍ തീപിടുത്തത്തില്‍ പൂര്‍ണമായും നഷ്ടപ്പെട്ട് എങ്കിലും കഞ്ചാവ് കൃഷിയുടെ ബാക്കി മൂന്നാം നിലയില്‍ കണ്ടെത്തി. പീറ്റര്‍ സ്ട്രീറ്റിലെ ഈ ബില്‍ഡിംഗ് ബുധനാഴ്ചയാണ് തീ പിടിച്ചത്. ചീഫ് ഇന്‍സ്പെക്റ്റര്‍ സാറാ ജോണ്സ് തോട്ടം മുകളിലെ നിലയില്‍ ആയിരുന്നു എന്നും ഇത് പല നിലകളുള്ള കെട്ടിടമാണ് എന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍ ശ്രദ്ധിക്കേണ്ടതായ ഒരു ഗന്ധവും ഇത് വരെ ഇല്ലാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തി. സാധാരണയായി കഞ്ചാവ് പാകമായാല്‍ മണം പുറത്തേക്കു വരേണ്ടതാണ്. നഗരത്തിലെ മറ്റിടങ്ങളിലെ കഞ്ചാവ് വേട്ട പുതിയ രീതിയില്‍ ഉത്പാദകരെ ചിന്തിപ്പിച്ചിരിക്കുന്നു. കഞ്ചാവ് വളര്ത്തിയവരെയും തീ പിടുത്തത്തിന് കാരണക്കാരായവരെ കണ്ടെത്തുവാന്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി അവര്‍ പറഞ്ഞു.
കഞ്ചാവ് ചെടികള്‍ മിക്കപ്പോഴും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പലയിടത്തും കത്തി നശിച്ചിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടയില്‍ തന്നെ പത്തോളം കേസുകള്‍ മാഞ്ചസ്റ്റര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം കണ്ടെത്തിയിരുന്നു. ഇതില്‍ ഇടപെട്ട എല്ലാവരെയും ഉടന്‍ തന്നെ അറസ്റ്റു ചെയുമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു ഭീഷണിയാകുകയാണ്. ബ്രിട്ടന്‍ യുവത്വം കഞ്ചാവിന് അടിമപ്പെട്ടു കൊണ്ടിരിക്കുന്നത് തടയുവാന്‍ ആയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല