നൂറു വര്‍ഷമായി പ്രകാശം ചൊരിയുന്ന ബള്‍ബ്. ഏതെങ്കിലും മാന്ത്രിക കഥയിലെ പരാമര്‍ശമാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സംഭവം ഉള്ളതു തന്നെ. ബ്രിട്ടണിലാണ് ഈ അത്ഭുത ബള്‍ബുള്ളത്.
കണക്കുകള്‍ പ്രകാരം 1912 ജൂലെയിലാണ് ഈ ബള്‍ബ് ബ്രിട്ടണിലെ സഫോള്‍ക്ക് നിരത്തിലുള്ള വീടിന്റെ പോര്‍ച്ചില്‍ സ്ഥാപിച്ചത്. ഇപ്പോള്‍ റോജര്‍ ഡൈബെല്‍ എന്നയാളുടെ ഉടമസ്ഥതയിലാണ് ആ വീട്. 230 വോള്‍ട്ട്, 55 വാട്ട് ഡിസിയാണ് ബള്‍ബിന്റെ കപ്പാസിറ്റി. 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോജര്‍ ഈ വീട്ടില്‍ താമസിക്കാനെത്തുമ്പോള്‍ തന്നെ ഇവിടെയുള്ളതാണ് ഈ ബള്‍ബ്.
ബള്‍ബ് നിര്‍മ്മിച്ചതെന്നാണെന്നുള്ള അറിയാനുള്ള ശ്രമമാണ് കൗതുകകരവും ആശ്ചര്യജനകവുമായ അറിവിലേക്ക് എത്തിയത്. നോര്‍ത്ത് ലണ്ടനിലെ വെബ്ലിയിലുള്ള ബള്‍ബ് മാനുഫാക്ച്ചറിംഗ് കമ്പനിയാണ് ഈ അത്ഭുത ബള്‍ബ് നിര്‍മ്മിച്ചത്.
പുതിയ ബള്‍ബുകള്‍ക്കെല്ലാം വെറും ആയിരം മണിക്കൂറുകള്‍ പ്രകാശിക്കാനുള്ള കാലാവധി മാത്രമേ ഉള്ളൂ എന്നിടത്താണ് ഈ ബള്‍ബ് ഏവര്‍ക്കും അത്ഭുതമാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല