തന്നെ ഉപേക്ഷിച്ച ഭാര്യയോടു എങ്ങനെ മധുരമായി പ്രതികാരം ചെയ്യാം എന്നാലോചിക്കുന്നവര്‍ക്ക് അമേരിക്കയിലെ അരിസോണയിലുള്ള ടുസ്കോണ്‍ സ്വദേശി കെവിന്‍റെ ജീവിതം പാഠം ആക്കാവുന്നതാണ്. സാധാരണ എല്ലാവരും ആദ്യഭാര്യയോടു പ്രതികാരം ചെയ്യുക മറ്റൊരു സുന്ദരിയെ കെട്ടിയായിരിക്കും എന്നാല്‍ കെവിന്റെ പ്രതികാരം വ്യത്യസ്തവും അല്പം കടുത്തതുമാണ്
എന്‍റെ മുന്‍ഭാര്യയുടെ വിവാഹവസ്ത്രം കൊണ്ടു ള്ള 101 ഉപയോഗങ്ങള്‍… വിവാഹ മോചനം നേടിയ കെവിന്റെ നൊമ്പരങ്ങളുടെ അക്ഷര സാക്ഷ്യമാണിത്. അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുന്ന 101 uses for my ex-wife’s wedding dress എന്ന പുസ്തകത്തിന്‍റെ രചന കെവിന്‍ കോട്ടര്‍ എന്ന മുപ്പത്തെട്ടുകാരന്‍.
കെവിന്‍റെ പന്ത്രണ്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിച്ചത് 2009ല്‍. ഭാര്യ കെവിനെ വിട്ടുപോയി. കോടതില്‍ ഔദ്യോഗിക വിവാഹമോചന നടപടികളും കഴിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വെഡ്ഡിങ് ഗൗണ്‍ എടുക്കാതെയാണ് ഭാര്യ പോയത് എന്നു മനസിലാക്കിയത്. അപ്പോള്‍ത്തന്നെ ഫോണ്‍ ചെയ്തു, നീ നിന്‍റെ വിവാഹവസ്ത്രം എടുത്തിട്ടില്ല. ഉടന്‍ വന്നു മറുപടി, എനിക്ക് അതു കൊണ്ട് ഇനി ഉപയോഗമൊന്നുമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു ചെയ്യാം. ശബ്ദത്തില്‍ രോഷം നിറഞ്ഞു നില്‍ക്കുന്നത് കെവിനു മനസിലായി.
പിറ്റേന്നു രാവിലെ ഷൂ തുടയ്ക്കാന്‍ തുണിക്കഷണം തേടുമ്പോഴാണ് മുന്‍ ഭാര്യയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങിയത്. വെഡ്ഡിങ് ഡ്രസിന്‍റെ ഒരു ഭാഗം കൊണ്ട് ഷൂ തുടച്ചു. ഡ്രസ്സിന്‍റെ ഒരു ഭാഗം സ്റ്റഫ് ചെയ്ത് ബോക്സിങ് പ്രാക്റ്റീസിനുള്ള പഞ്ച് ബാഗായി ഉപയോഗിച്ചു. ബാത്ത്റൂമിലെ ടബ്ബ് കര്‍ട്ടനിട്ടു തിരിക്കണം എന്നു തോന്നിയപ്പോള്‍ അതി നും ഇതുപയോഗിച്ചു… ഇങ്ങനെ പല കാര്യങ്ങളായി. അധികം വൈകാതെ മൈ എക്സ് വൈഫ്സ് വെഡ്ഡിങ് എന്ന ടൈറ്റിലില്‍ ഇക്കാര്യങ്ങള്‍ ബ്ലോഗില്‍ എഴുതിത്തുടങ്ങി. അത് ഹിറ്റായി. അപ്പോഴാണ് പുസ്തക രചനയെക്കുറിച്ച് ആലോചിച്ചത്.
കെവിന്‍റെ സഹോദരന്‍ കോളിന്‍ ഇതെല്ലാം അറിഞ്ഞു. മുന്‍ ഭാര്യയു ടെ വിവാഹ വസ്ത്രത്തിന് കെവിന്‍ കണ്ടെത്തിയ ഉപയോഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കാന്‍ കോളിന്‍ താത്പര്യം പ്രകടിപ്പിച്ചു. ഒരു മടിയുമില്ലാ തെ കെവിന്‍ എല്ലാറ്റിനും പോസ് ചെയ്തു. 101 uses for my ex-wife’s wedding dress ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ക്കു പോസ് ചെയ്യുമ്പോള്‍ മുന്‍ ഭാര്യയോടുള്ള ഇപ്പോഴും മറക്കാനാത്ത ദേഷ്യം ചിലപ്പോഴെങ്കിലും പ്രകടിപ്പിക്കുന്നുണ്ടോ കെവിന്‍ എന്നു സംശയം.
കെവിന്റെ ബ്ലോഗ് : http://myexwifesweddingdress.com/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല