സ്വന്തം ലേഖകന്‍: സൗദിയില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 21ന്; യുഎഇയില്‍ ഏഴു ദിവസത്തെ അവധി. സൗദി അറേബ്യയില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 21 ന്. ശനിയാഴ്ച വൈകീട്ട് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദുല്‍ഹജ്ജ് മാസപിറവി ദൃശ്യമായി. ഇതനുസരിച്ച് ദുല്‍ഹജ്ജ് മാസത്തിന് ഞായറാഴ്ച തുടക്കം കുറിക്കും.
ഹജ്ജിനോടനുബന്ധിച്ചുള്ള അറഫാ സംഗമം 20നായിരിക്കും. സൗദി പൊതുസേവന മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബലിപെരുന്നാള്‍ അവധി ഓഗസ്റ്റ് 16 മുതല്‍ ഓഗസ്റ്റ് 26 വരെയായിരിക്കും.
ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ ഏഴു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കുമാണ് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 19 മുതലാണ് അവധിയെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 26 മുതല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
അതേ സമയം സ്വകാര്യമേഖലക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. അഞ്ചു ദിവസം ദിവസത്തെ അവധി സ്വകാര്യ മേഖലക്കും നല്‍കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല