സ്വന്തം ലേഖകന്‍: യുഎസിലെ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങിയത് 11 മണിക്കൂര്‍, ആയിരത്തോളം വിമാന സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞു. യുഎസിലെ ഏറ്റവും തിരക്കേറിയ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ 11 മണിക്കൂര്‍ നീണ്ട വൈദ്യുതി തടസ്സത്തെത്തുടര്‍ന്നു മുടങ്ങിയത് 1170 വിമാന സര്‍വീസുകള്‍.
പ്രതിദിനം രണ്ടേമുക്കാല്‍ ലക്ഷം യാത്രക്കാര്‍ എത്തുന്ന ഹാര്‍ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ രാജ്യാന്തര വിമാനത്താവളമാണു ഞായറാഴ്ച ഇരുട്ടിലായത്. ഉച്ചയോടെ മുടങ്ങിയ വൈദ്യുതി രാത്രി 11.45നു പുനഃസ്ഥാപിച്ചെങ്കിലും തൊട്ടടുത്ത ദിവസങ്ങളിലെ വിമാന സര്‍വീസുകളില്‍ പലതും റദ്ദാക്കി.
തീപിടിത്തത്തില്‍ കേബിളുകള്‍ നശിച്ചതാണു വൈദ്യുതി മുടങ്ങാന്‍ കാരണം. കടുത്ത തണുപ്പ് യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിച്ചു. പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍നിന്നു പുറത്തിറങ്ങാനാവാതെ കഴിയേണ്ടി വന്ന യാത്രക്കാരില്‍ പലരും ക്ഷുഭിതരാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല