പതിനൊന്നാം വയസില്‍ സ്വന്തം സഹോദരനില്‍ നിന്നും ഗര്‍ഭിണിയായി 12 വയസില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി റിക്കാര്‍ഡിട്ട ട്രീസ മിഡില്‍ടണ്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അമ്മയാവാനോരുങ്ങുന്നു.ട്രീസയുമായി കല്യാണം നിശ്ചയിച്ചിരിക്കുന്ന ഇരുപത്തിയഞ്ചുകാരന്‍ ഡാരെന്‍ യങ്ങാണ് മൂന്നുമാസം ഗര്‍ഭിണിയായ ട്രീസയുടെ കുട്ടിയുടെ അച്ഛന്‍ .
സ്വന്തം സഹോദരന്റെ കുട്ടിയെ പ്രസവിച്ചതിനു ശേഷം പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയ ട്രീസ പിന്നീട് ഏറെക്കാലം മയക്കുമരുന്നിലും മറ്റും അടിമയായ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ അതില്‍നിന്നെല്ലാം പൂര്‍ണ്ണമായും മോചിതയായിട്ടാണ് ട്രീസ രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്നത്. പതിനൊന്ന് മാസംമുമ്പാണ് ഡാരെയന്‍ യങ്ങുമായുള്ള വിവാഹം ഉറപ്പാക്കിയത്. അതിനുശേഷം പൂര്‍ണ്ണമായും ശാന്തമായ ജീവിതമാണ് ട്രീസ നയിച്ചുകൊണ്ടിരിക്കുന്നത്.
സുരക്ഷയെക്കരുതി ആദ്യ കുട്ടിയെ ഫോസ്റ്റര്‍ പേരന്റ്സ് ആണ് ഇപ്പോള്‍ വളര്‍ത്തുന്നത്.രണ്ടാമത്തെ കുട്ടിയുടെ വരവിനെ താന്‍ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് എഡിന്‍ബറോ നിവാസിയായ ട്രീസ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല