ദില്ലി: പന്ത്രണ്ടുവയസുകാര്‍ക്കു പരിമിതമായ രീതിയില്‍ ശാരീരിക ബന്ധത്തിന് അനുമതി നല്‍കുന്ന കരട് ബില്‍ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വന്‍ വിവാദമാവുമെന്ന് ഉറപ്പുള്ള നിയമം കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടാന്‍ അയച്ചിരിയ്ക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക പീഡനങ്ങള്‍ തടയുന്ന 2010ലെ ബില്ലിലാണ് വിവാദ വ്യവസ്ഥകളുള്ളത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷനാണ് ബില്ല് തയാറാക്കുന്നത്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷം ബില്ല് കാബിനറ്റിന്റെയും പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെയും പരിഗണനയ്ക്കു അയയ്ക്കും.
12-14 പ്രായമുള്ള കുട്ടികള്‍ക്കും 14-16 പ്രായത്തിലുള്ള കുട്ടികള്‍ക്കും പരസ്പര ധാരണയോടു കൂടിയ ബാഹ്യമായ ശാരീരിക ഇടപെടല്‍ (നോണ്‍ പെനിട്രേറ്റിങ് സെക്‌സ്) ആകാമെന്നാണ് കരടുബില്ലില്‍ പറയുന്നത്. 12-14 വിഭാഗത്തിലുള്ളവര്‍ രണ്ട് വയസ്സ് വരെ പ്രായവ്യത്യാസമുള്ളവരുമായി മാത്രമേ ശാരീര ബന്ധത്തില്‍ ഏര്‍പ്പെടാവൂ. എന്നാല്‍ 14-16 വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് വയസ്സ് വരെ പ്രായവ്യത്യാസമുള്ള കുട്ടികളുമായി ബാഹ്യമായ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാം.
രാജ്യത്ത് നിലവില്‍ 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നിയമപരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുമതിയുള്ളത്. അമേരിക്കയിലും ബ്രിട്ടനിലും ഇതേ പ്രായം തന്നെയാണ് ലൈംഗിക ബന്ധത്തിനായി നിശ്ചയിച്ചിരിയ്ക്കുന്നത്. എന്നാല്‍ സ്‌പെയിനില്‍ 13 വയസ്സുമുതല്‍ പരസ്പര ധാരണയോടു കൂടിയ ലൈംഗിക ബന്ധം ആവാം.
നിലവിലുള്ള നിയമപ്രകാരം 12 വയസ്സുള്ള കുട്ടികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതില്‍ ഏതെങ്കിലും കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയാല്‍ കേസ് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുമ്പിലെത്തും. 16ന് വയസ്സിന് താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ നിര്‍വചനത്തിലും ഉള്‍പ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല