സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം, ഒരു നവജാത ശിശു ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നവജാതശിശുവും ഉള്‍പ്പെടുന്നു.
ബ്രോണ്‍ക്‌സ് ബോറോയിലെ അഞ്ച് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടത്തമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. രാത്രി 10 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. 160 പേരടങ്ങുന്ന അഗ്‌നിശമനസേന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.
മേയറുടെ മാധ്യമ സെക്രട്ടറി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒന്നു മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി സിറ്റി ഫയര്‍ കമ്മിഷണര്‍ ഡാനിയേല്‍ നിഗ്രോ പറയുന്നു. കെട്ടിടത്തിനു കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല