എച്ച്.എം.ആര്‍.സി.യില്‍ നിന്ന് 10000ല്‍ അധികം പേര്‍ക്ക് പിഴയടക്കാന്‍ നിര്‍ദേശിച്ചുള്ള കത്ത് അയച്ചു. നികുതി അടക്കുന്നത് അവര്‍ മുടക്കിയിട്ടുണ്ടെന്നാണ് ടാക്സ് ഓഫീസില്‍ നിന്നും പറഞ്ഞത്. എന്നാല്‍ ആദ്യം തന്നെ ഇവരെല്ലാം ടാക്സ് കോഡ് വഴി അതെല്ലാം ഭംഗിയായി അവസാനിപ്പിച്ചിട്ടുള്ളതാണ്.
ഒരു ദിവസത്തേക്ക് പത്ത് പൗണ്ട് വീതം പിഴയടക്കാനായിരുന്നു കത്തില്‍. എന്നാല്‍ തെറ്റായി നിര്‍ദേശം കിട്ടിയിട്ടുള്ളവര്‍ തങ്ങളെ വിളിച്ച് സംസാരിച്ചിട്ടുണ്ടെന്നും അവര്‍ പിഴയടക്കെണ്ടതില്ലെന്നു സമ്മതിച്ചിട്ടുണ്ടെന്നും ടാക്സ് ഓഫീസില്‍ നിന്നും പറഞ്ഞു.
ഒരു സെല്‍ഫ് അസ്സസ്മെന്റ്റ് ഫോം പൂരിപ്പിക്കാനുള്ളവര്‍ അത് ചെയ്യേണ്ട സമയത്തിനുള്ളില്‍ ചെയ്യാത്തതിനാണ് പത്ത് പൗണ്ട് പിഴ. ഫെബ്രുവരി രണ്ട് ആയിരുന്നു ഫോം പൂരിപ്പിക്കേണ്ട അവസാന തിയ്യതി. ഇത് കഴിഞ്ഞ് അവരുടെ റെക്കോര്‍ഡ് അനുസരിച്ച് ഫോം കൊടുത്തിട്ടില്ല എന്നുള്ളവര്‍ക്കെല്ലാം ഫെബ്രുവരി-മാര്‍ച്ചോട് കൂടി എഴുത്ത് കിട്ടി.
ചെറിയ ടാക്സ് ഉള്ളവര്‍ക്ക് എച്ച്.എം.ആര്‍.സിയില്‍ വിളിച്ച് തങ്ങളെ സെല്‍ഫ് അസ്സസ്മെന്റില്‍ നിന്നും ഒഴിവാക്കി പി.എ.വൈ.ഇ. വഴി ടാക്സ് അടക്കാന്‍ സമ്മതിക്കണമെന്ന് പറയാന്‍ സാധിച്ചു. കുറച്ചു പേര്‍ മാത്രമേ ടാക്സ് അടച്ചിട്ടും ഫൈന്‍ അടക്കണമെന്ന് നോട്ടിസ് കിട്ടി എന്ന് അവരെ അറിയിക്കാതിരുന്നുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല