127 കൊല്ലം മുമ്പ് നിര്‍മ്മിച്ച കാര്‍ അടുത്ത മാസം ലേലം ചെയ്യും. ഇപ്പോഴും സുന്ദരമായി ഓടിക്കൊണ്ടിരിക്കുന്ന ഈ കാര്‍ ലോകത്ത് ഇന്നുള്ളതില്‍ വച്ചേറ്റവും പഴക്കമുള്ളതാണ്. ആവിയത്രം കൊണ്ടാണ് പ്രവര്‍ത്തിപ്പിക്കുന്നത്. 1884ല്‍ കൌണ്ട് ഡി ഡിയെണിനു വേണ്ടി ഫ്രാന്‍സില്‍ നിര്‍മ്മിച്ച ഈ കാര്‍ ലേലത്തില്‍ 16 ലക്ഷം പൌണ്ടെങ്കിലും(12 കോടിയിലേറെ രൂപ) ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. കൌണ്ട് ഡി ഡിയോണിന് പ്രിയപ്പെട്ടതായിരുന്നു ആ കാര്‍. അദ്ദേഹം അതിന് തന്റെ അമ്മയുടെ പേരും നല്‍കിയിരുന്നു- ‘ലാമാര്‍ക്വിസ്’ എന്ന്.
നീളം 9 അടി. ഭാരം 2100 പൌണ്ട്. സൈക്കിള്‍ ടയറുകള്‍ പോലെ തോന്നിക്കുന്ന നാല് ടയറുകളാണ് ഇതിന്. തുറന്ന കുതിര വണ്ടിയിലേതു പോലെ തോന്നിക്കുന്ന ഇരിപ്പിടമാണ്. പരമാവധി 38 കിലോമീറ്റര്‍ വേഗതയില്‍ ഓടും ഈ കാര്‍. കല്‍ക്കരിയും വിറകും കടലാസു കഷണങ്ങളും ഉപയോഗിച്ച് തീ കത്തിച്ച് വേണം ഇതിന്റെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍. ആവശ്യമായ നീരാവി സൃഷ്ടിക്കാന്‍ സ്റ്റാര്‍ട്ടാക്കി കാര്‍ ഓടിക്കാന്‍ 45 മിനിട്ടെടുക്കും.
1906 വരെ കൌണ്ട് ഡി ഡിയോണ്‍ ഈ കാര്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനായ ഹെന്‍റി ഡൊറിയോളിന് വിറ്റു. ഡൊറിയോളിന്റെ കുടുംബക്കാര്‍ 81 കൊല്ലം അത് ഉപയോഗിച്ചു. ഒന്നാം ലോക മഹായുദ്ധ കാലത്ത് കാറിന്റെ പിത്തള, ചെമ്പ് ഫിറ്റിംഗുകള്‍ നഷ്ടമായി. കാര്‍ കേടാക്കുകയും ചെയ്തു.
ബ്രിട്ടനിലെ മോട്ടോര്‍ കാര്യ വിദഗ്ദ്ധനായ ടിംമൂര്‍ ആ കാര്‍ വാങ്ങി നന്നാക്കി. നിരത്തിലൂടെ ആ മുതുമുത്തശ്ശന്‍ കാര്‍ വീണ്ടും സവാരി നടത്തിത്തുടങ്ങി. 2007ല്‍ ടെക്സാസിലെ വാഹന ശേഖര ഉടമയായ ജോണ്‍ ഒക്വിന്‍ അത് വാങ്ങി.
ഒക്ടോബര്‍ 6ാം തീയതി ടെന്‍സില്‍വേനിയയിലാണ് ഹെര്‍ഷീസ് ഈ കാര്‍ ലേലം ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല