സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപിനെതിരെ ലൈംഗികാ ആരോപണവുമായി പന്ത്രണ്ടാമത്തെ സ്ത്രീ, ഇത്തവണ എത്തിയത് പോണ്‍ ചിത്രങ്ങളിലെ നായിക. ലൊസാഞ്ചല്‍സില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് പ്രശസ്ത പോണ്‍ നായികയായ ജെസീക്ക ഡ്രാക്കേ ട്രംപിനെതിരായ പുതിയ ലൈഗിക ആരോപണം ഉന്നയിച്ചത്. ഇതോടെ ട്രംപിനെതിരെ ലൈംഗികാരോപണവുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം 12 ആയി.
പത്തു വര്‍ഷം മുന്‍പ് കാലിഫോര്‍ണിയയില്‍ നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ട്രംപിനെ കണ്ടത്. തുടര്‍ന്ന് തന്നെയും സുഹൃത്തുക്കളെയും ഹോട്ടലിലേയ്ക്ക് വിളിച്ചു. അവിടെ വെച്ച് രണ്ടു സ്ത്രീകളെ ചുംബിക്കുകയും 10000 യുഎസ് ഡോളര്‍ തരാമെന്ന് വാഗ്ദാനം നല്‍കി മുറിയിലേക്ക് തന്നെ ക്ഷണിക്കുകയായിരുന്നെന്ന് ജെസീക്ക പറയുന്നു. എന്നാല്‍ താന്‍ പോയില്ല. തുടര്‍ന്ന് നിരന്തരം ഫോണില്‍ വിളിച്ച് എന്തു വേണമെങ്കിലും ആവശ്യപ്പെട്ടോളൂ എന്നും പറഞ്ഞു. എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നെന്ന് താരം പറയുന്നു.
കഴിഞ്ഞ ദിവസം നടി സല്‍മ ഹയെക്കും ട്രംപിനെതിരെ സമാന ആരോപണവുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സര്‍വേയില്‍ 63 ശതമാനം അമേരിക്കക്കാരും കരുതുന്നത് സ്ത്രീ വിഷയത്തില്‍ ട്രംപ് ദുര്‍ബലന്‍ ആണെന്നാണ്. തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണെങ്കിലും ആരോപണങ്ങള്‍ നിഷേധിച്ച് പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല