ഓറഞ്ച് കൗണ്ടി: 13 കാരനായ കാമുകനുമൊത്ത് ശരീരം പങ്കുവയ്ക്കാന്‍ വിമാനം പിടിച്ചുചെന്ന രണ്ടു കുട്ടികളുടെ അമ്മയായ യുവതി അറസ്റ്റില്‍. കലിഫോര്‍ണിയയിലെ ലേക് ഫോറസ്റ്റിര്‍ താമസിക്കുന്ന റേച്ചല്‍ ആന്‍ ഹിക്‌സ് എന്ന 36 കാരിയാണ് പ്രായപൂര്‍ത്തിയാവാത്ത ബാലനുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായത്.
എക്‌സ് ബോക്‌സ് ലൈവ് ചാറ്റ്‌റൂമിലാണ് 13കാരനെ റേച്ചല്‍ പരിചയപ്പെട്ടത്. പരിചയം പിന്നീട് വഴിവിട്ട അടുപ്പമായി വളര്‍ന്നു. ആദ്യം ഫോണ്‍ വിളി തുടങ്ങി. പിന്നീട് അശ്‌ലീലച്ചുവയുള്ള ടെക്‌സ്റ്റ് മെസേജുകളും നീല വീഡിയോ ക്‌ളിപ്പുകളും ഇരുവരും കൈമാറി. പയ്യനെ വീഴ്ത്താനായി തനിക്ക് 23 വയസേ്‌സയുള്ളുവെന്നാണ് റേച്ചല്‍ പറഞ്ഞത്.
കലിഫോര്‍ണിയയില്‍നിന്ന് മേരിലാന്‍ഡിലേക്ക് വിമാനത്തിലാണ് റേച്ചല്‍ പോയത്. താങ്ക്‌സ് ഗിവിംഗ് ഹോളിഡേയില്‍ ബാലന്റെ വീട്ടില്‍ വച്ചുതന്നെയാണ് ഇരുവരും ശരീരം പങ്കുവച്ചത്.
പിന്നീട് ബാലന്റെ സെല്‍ഫോണില്‍ റേച്ചലിന്റെ അശ്‌ലീല മെസേജ് കണ്ടാണ് വീട്ടുകാര്‍ കാര്യമറിയുന്നത്. ചോദ്യം ചെയ്യലില്‍ ബാലന്‍ എല്ലാം വീട്ടുകാരോടു തുറന്നുപറഞ്ഞു.
വ്യാജപേരിലാണ് റേച്ചല്‍ പയ്യനോട് ആശയവിനിമയം നടത്തിയിരുന്നത്. യഥാര്‍ത്ഥ പേര് വളരെ പെട്ടെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വെള്ളിയാഴ്ച റേച്ചറിലനെ അറസ്റ്റുചെയ്തു.
ഇതുപോലെ കലിഫോര്‍ണിയയില്‍ റേച്ചല്‍ വീഴ്ത്തിയ മറ്റൊരു ബാലന്റെ വിവരങ്ങളും ഇപ്പോള്‍ പൊലീസ് തിരയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല