1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2012

വാഹനാപകടത്തില്‍ മരിച്ച ആളുടെ ശരീരത്തില്‍ നിന്നും പതിമൂന്ന് ലക്ഷം രൂപ കണ്‌ടെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ റോഡില്‍ വണ്ടിപ്പേട്ടയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിക്കുകയായിരുന്നു.

അപകടത്തില്‍ മരിച്ച എരഞ്ഞിക്കല്‍ ഇളയിടത്ത് വീട്ടില്‍ മുഹമ്മദ് കോയയുടെ മകന്‍ അഷ്‌റഫി(49)ന്റെ മൃതദേഹത്തില്‍ നിന്നാണ് പതിമൂന്ന് ലക്ഷം രൂപ കണ്‌ടെടുത്തത്. അപകടസ്ഥലത്തെത്തിയ നടക്കാവ് എഎസ്‌ഐ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഷ്‌റഫിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു.

മരിച്ച വിവരമറിയാതെ അഷ്‌റഫിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടി ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ പണം കണ്ടെത്തുകയായിരുന്നു. കാലില്‍ പണം കെട്ടിവച്ച ശേഷം ബാന്‍ഡേജിട്ട് മുറുക്കിയിരിക്കുകയായിരുന്നു. പണം കണ്ടെടുത്ത വിവരം ഇവര്‍ പൊലീസില്‍ അറിയിക്കുകയും തുക കൈമാറുകയും ചെയ്തു.

മരിച്ച അഷ്‌റഫ് കുഴല്‍പ്പണ ഇടപാടുകാരനാണെന്നാണ് പൊലീസിന്റെ നിഗമനം. കണ്ണൂര്‍ ഭാഗത്ത് പണം വിതരണം ചെയ്യാന്‍ പോകുന്നതിനിടയിലാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടതെന്നും സൂചനയുണ്ട്. എച്ച്ആര്‍ 55 എന്‍ 9017 നമ്പര്‍ ഹരിയാന രജിസ്‌ട്രേഷന്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.