രാത്രി പതിനൊന്ന് മണി കഴിഞ്ഞും ഉറങ്ങാതെ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിന്ന പതിമൂന്നുകാരനോടു പോയി കിടന്നുറങ്ങാന്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു പ്രകോപിതനായ പയ്യന്‍ എമര്‍ജന്‍സി നമ്പര്‍ ആയ 999 വിളിച്ചു.
ഇത്തരത്തില്‍ ആയിരക്കണക്കിന് ഫോണ്‍ കോളുകള്‍ ഓരോ വര്‍ഷവും പോലീസിനു കിട്ടുന്നുണ്ടെങ്കിലും ഏതാണ് സത്യം ഏതാണ്
നുണ എന്ന് തിരിച്ചറിയാന്‍ യാതൊരു വഴിയും ഇല്ലാത്തതിനാല്‍ പോലീസ് എന്തെങ്കിലും അത്യാവശ്യത്തിനാകും വിളിച്ചതെന്ന് കരുതി അവന്റെ വീട്ടിലേക്ക് തിരിച്ചു വിളിച്ചു.
ഫോണ്‍ എടുത്ത പിതാവിന് കാര്യം ആദ്യം മനസിലായില്ലെങ്കിലും പിന്നീട് മകന്‍ ഫോണ്‍ വിളിക്കാനുണ്ടായ സാഹചര്യം പോലീസിനെ ബോധ്യപ്പെടുത്തി.രാത്രി വൈകിയും ഗെയിം കളിക്കുന്നത് വിലക്കിയത് ന്യായമാണെന്നും പയ്യനെ സഹായിക്കാന്‍ പോലീസിന്‍റെ ആവശ്യമില്ലെന്നും ഫോണ്‍ ഓപ്പെറേറ്റര്‍ വിലയിരുത്തി.അങ്ങിനെ പോലിസ് സഹായത്തോടെ പാതിരാത്രിയിലും ഗെയിം കളിക്കാമെന്നുള്ള പയ്യന്‍റെ മോഹം അസ്തമിച്ചു.
ഇത്തരത്തില്‍ ബോംബ് ഭീഷണികളും മറ്റും വരുന്നത് മിക്കവാറും കുട്ടികളില്‍ നിന്നാണ് എന്നാണു പോലീസ് പറയുന്നത്. പലരും ഈ സേവനത്തെ ദുരുപയോഗം ചെയ്യുകയാണ്, മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ വെറുതെ ഫോണ്‍ കറക്കി ഇത്തരം എമര്‍ജന്‍സി നമ്പരിലേക്ക് വിളിച്ചു കളിപ്പിക്കുന്നവരുടെ എണ്ണം വളരെ കൂടിയിട്ടുണ്ടാത്രേ.അടുത്ത കാലത്ത് വന്ന ഒരു കോളില്‍ വിളിച്ചയാള്‍ പറഞ്ഞത് കനാലിന്റെ വശങ്ങളില്‍ രണ്ടു താറാവുകള്‍ ഇരിയ്ക്കുന്നുണ്ടെന്നും അവ വെള്ളത്തില്‍ മുങ്ങിപ്പോവാന്‍ സാധ്യതയുണ്ടെന്നുമാണ് !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല