സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഭീമന്‍ ടെസ്കോ കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ പ്രൈസ് വാറിനാണ് ഇന്ന് തുടക്കമിടുന്നത്. തന്മൂലം പതിനാലായിരത്തിലധികം വരുന്ന ടെസ്കോ ജീവക്കാര്‍ക്ക് 24 മണിക്കൂറും കഷ്ടപ്പെടേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത് എങ്കിലും ജനങ്ങള്‍ക്ക് ഇതൊരു വലിയ ആശ്വാസമാണ്. 500 മില്യന്‍ ഡിസ്കൌണ്ട് ബോനാന്‍സ ടെസ്കോ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം ബ്രിട്ടനിലെ വര്‍ദ്ധിച്ച ജീവിത ചിലവ് മൂലം നട്ടം തിരിയുന്ന ജനതയ്ക്ക് സന്തോഷിക്കാനുള്ള വകയാണ് ഒത്തു വരുന്നത്, ടെസ്കൊയോടു എതിരിടണമെങ്കില്‍ മറ്റു സൂപ്പര്‍ മാര്‍ക്കറ്റ്കള്‍ക്കും വില കുറയ്ക്കാതെ മറ്റു വഴികളുണ്ടാകില്ല.
സാധാരണക്കാരന്റെ ബജറ്റ് ആകെ തകിടം മറിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇടത്തരക്കാരെ ലക്ഷ്യമിട്ടാണ് വന്‍ വിലക്കുറവിന് ടെസ്കോ തുടക്കമിട്ടിരിക്കുന്നത്. ഇരട്ട മാന്ദ്യം മുന്നില്‍ കാണുന്ന ബ്രിട്ടീഷ് ജനതയ്ക്ക് ഇതൊരു ആശ്വാസമാണെങ്കിലും ടെസ്കോ ജീവനക്കാരെയാണ് ഈ തീരുമാനം വെട്ടിലാക്കുക, കാരണം അവര്‍ക്ക് രാപ്പകലുകള്‍ അധ്വാനിക്കേണ്ടി വരും. വരുന്ന രണ്ട് വര്‍ഷത്തിനിടയില്‍ നിലവിലുള്ളതില്‍ നിന്നും ശരാശരി വരുമാനം ഇടിയുമെന്ന റിപ്പോര്‍ട്ടും ടെസ്കൊയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.
2010 നു ശേഷം ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ 6.1 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്, ഇതില്‍ തന്നെ ചില അവശ്യവസ്തുക്കളുടെ വില 10 ശതമാനത്തിലധികം വര്‍ദ്ധിച്ചിട്ടുമുണ്ട്. വന്‍ വിലക്കുറവാണ് ടെസ്കോ ലക്ഷ്യമിടുന്നത് തുടക്കമെന്ന നിലയില്‍ ഇന്ന് മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ടെസ്കോ നല്‍കും. വിപണിയില്‍ കടുത്ത മത്സരം തന്നെയാണ് വരും ദിവസങ്ങളില്‍ ഉണ്ടാകുകയെന്ന് വിദഗ്തര്‍ മുന്നറിയിപ്പ് തരുന്നുമുണ്ട്.
ഗ്യാസ്, ഇലക്ട്രിസിറ്റി, ഭക്ഷണം, പെട്രോള്‍ തുടങ്ങിയവയുടെ വില ഇടയ്ക്കിടെ ഉയരുന്നുണ്ടെങ്കിലും ശമ്പളത്തില്‍ യാതൊരു വര്‍ദ്ധനവുമില്ലാതെ ബെല്‍ട്ട് മുറുക്കി കെട്ടി ജീവിക്കേണ്ടി വന്നു കൊണ്ടിരിക്കുന്ന ജനതയ്ക്ക് ഇതൊരു വലിയ ആശ്വാസമാണെന്ന് വിപണി വിശകലന വിദഗ്തന്‍ ക്ലീവ് ബ്ലാക്ക് പറഞ്ഞു. കൂടാതെ ബ്രിട്ടീഷ് റീടെയില്‍ കണ്‍സോര്‍ഷിയംസിലെ റിച്ചാര്‍ഡ് ഡോട് പറയുന്നത് ടെസ്കൊയുടെ ഈ തീരുമാനം മൂലം അസ്‌ഡ, സെയ്‌ന്‍സ്‌ബെറി, മോറിസണ്‍ തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റ്കള്‍ക്കും വില കുറയ്ക്കേണ്ടി വരുമത്രേ. എന്താലായാലും കമ്പനികളുടെ ഈ പ്രൈസ് വാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല