15 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ടീച്ചറെ കോടതി വെറുതേവിട്ടു.ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്ന നടപടിയുണ്ടായകത് വിദ്യാര്‍ത്ഥിയുടെ ഭാഗത്തുനിന്നാണെന്ന് കണ്ടെത്തിയായിരുന്നു ടീച്ചറെ വെറുതെവിട്ടത്.
30 വയസുകാരിയായ ലിയേ ഡേവിസ് ആണ് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്. തന്റെ സുഹൃത്തിന്റെ മകനുമായിട്ടായിരുന്നു ഡേവിസ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. സുഹൃത്തിന്റെ മകനോടൊന്നിച്ച് വോഡ്ക്ക കുടിച്ചശേഷം അമ്മ അറിയാതെ ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു.
സംഭവത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഡേവിസിനെ ആദ്യം 12 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഡേവിസ് ഒരു സാധാരണ ടീച്ചറാണെന്നും വിദ്യാര്‍ത്ഥിയുടെ ഭാഗത്തുനിന്നാണ് ലൈംഗികബന്ധത്തിന് പ്രേരണ ഉണ്ടായതെന്നും കണ്ടെത്തിയ ജഡ്ജ് അവരെ വെറുതേ വിടുകയായിരുന്നു.
ഒരിക്കല്‍ മാത്രമേ ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളൂവെന്നും മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്നതിനായിരുന്നു ഡേവിസിനെ ആദ്യം ശിക്ഷിച്ചത്. ഒരു കുട്ടിയുടെ മാതാവായ ഡേവിസ് വിവിധ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല