ലണ്ടന്‍: പതിനഞ്ച് വയസില്‍ താഴെയുള്ള ആയിരത്തിലധികം പെണ്‍കുട്ടികള്‍ ഒരു വര്‍ഷം അബോഷന്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും 12നും 13നും ഇടയിലുള്ളവരാണ്. 16ാം പിറന്നാള്‍പോലും കഴിഞ്ഞിട്ടില്ലാത്ത 4,000ത്തോളം പെണ്‍കുട്ടിളാണ് ഗര്‍ഭവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് വിധേയമായിട്ടുള്ളത്.
ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റൊണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിടുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിയമപ്രകാരമുള്ള പ്രായമില്ലാത്ത കുട്ടികളില്‍ അബോഷന് ഡിമാന്റ് കൂടുതലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
2002നുശേഷം 16ല്‍ താഴെയുള്ള പെണ്‍കുട്ടികളില്‍ 35,262ലധികം പെണ്‍കുട്ടികള്‍ അബോഷന് വിധേയമായതായാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞവര്‍ഷം 15നും അതിന്റെ താഴെയുമുള്ള 3,718കുട്ടികളാണ് ഗര്‍ഭമുറകള്‍ക്ക് വിധേയരായത്. ഇതില്‍ 1,042 പേര്‍ 14വയസില്‍ താഴെ പ്രായമുള്ളവരാണ്. ഇതില്‍ തന്നെ 134പേര്‍ 13വയസുള്ളവരും, രണ്ട് പേര്‍ 12 വയസുള്ളവരുമാണ്.
ഇതാദ്യമായാണ് 16ല്‍ താഴെ പ്രായമുള്ള അബോഷന്‍ നടത്തിയവരുടെ കണക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിടുന്നത്. 14ല്‍ താഴെയുള്ളവരുടെ കണക്ക് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്.
മൂന്‍പ് സെക്കന്ററി സ്‌ക്കൂള്‍ പഠനം പോലും തുടങ്ങിയിട്ടില്ലാത്ത 11 വയസുകാരില്‍ വരെ അബോഷന്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2002മുതല്‍ ഇത്തരം പല കേസുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതുപോലുള്ള ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അബോഷന്‍ നടത്തിയ മിക്ക പെണ്‍കുട്ടികളിലും ആര്‍ത്തവചക്രം ആരംഭിച്ചിട്ടേയുള്ളൂ. 12, 13വയസാണ് ആര്‍ത്തവം ആരംഭിക്കുന്ന ശരാശരി പ്രായം.
ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നാണ് കാമ്പയിനേഴ്‌സ് പറയുന്നത്. മിക്ക സ്ത്രീകളും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് യാതൊരു ബോധവുമില്ലാതെയാണ്. ഈ കണക്കുകള്‍ ഞെട്ടിക്കുന്ന പല കണക്കുകളുടെയും സൂചനമാത്രമാണ്. നിയമവിരുദ്ധമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കൂടുതല്‍ കുട്ടികളുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് കൗമാരപ്രായക്കാരിലെ അബോഷന്‍ വര്‍ധിക്കാന്‍ കാരണം. ഇതിനുപുറമേ സംസ്‌കാരത്തെയും കുറ്റം പറയേണ്ടിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല