1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2011

ലോകത്തിനു മുന്‍പില്‍ ബ്രി­ട്ടീ­ഷ് ജ­നത­യെ നാണം കെടുത്തിക്കൊണ്ട് വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ക­ലാ­പ­ത്തി­നി­ടെ പ­തി­ന­ഞ്ചു­കാ­രന്‍ പ­തി­മൂ­ന്നു­കാ­രി­യെ മാ­ന­ഭം­ഗ­പ്പെ­ടു­ത്തി­യ­താ­ണു പുതി­യ സം­ഭ­വം. കൊ­ള്ളി­വ­യ്­പ്പും മോ­ഷ­ണവും കൂ­ടാ­തെ മാ­ന­ഭം­ഗവും കൂ­ടി ക­ലാ­പ­ത്തി­നി­ടെ ന­ടന്ന­തു വന്‍ വി­വാ­ദം സൃ­ഷ്ടി­ച്ചി­രി­ക്കു­ക­യാ­ണ്. കൗ­മാ­ര­ക്കാര­നെ പൊ­ലീ­സ് അ­റ­സ്റ്റ് ചെ­യ്­തു. എ­ന്നാല്‍ ഇ­യാ­ളു­ടെ വീ­ട്ടു­കാര്‍­ക്ക് ഇ­ത് ഉള്‍­ക്കൊ­ള്ളാന്‍ സാ­ധി­ക്കു­ന്നില്ല.

തെ­ക്കന്‍ ല­ണ്ട­നി­ലെ ഫ്ലാറ്റി­ലാ­ണ് ഇ­വര്‍ താ­മ­സി­ക്കു­ന്നത്. ത­ങ്ങള്‍ നല്ല കു­ടും­ബ­ക്കാ­രാ­ണെന്നും ക്രി­സ്തീ­യ വിശ്വസങ്ങളില്‍ അ­ടി­യുറ­ച്ചു ജീ­വി­ക്കു­ന്ന­വ­രു­മാ­ണെ­ന്നു യു­വാ­വി­ന്റെ അ­മ്മ പ­റഞ്ഞു. ത­ങ്ങ­ളു­ടെ കു­ടും­ബം ഒ­രി­ക്കലും ഇത്ത­രം മോശം പ്ര­വര്‍­ത്തി ചെ­യ്യില്ല. പി­ടി­യിലാ­യ യു­വാ­വി­നെ കേം­ബര്‍­വെല്‍ ഗ്രീന്‍ മ­ജി­സ്‌­ട്രേ­റ്റ് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി. ക­ഴിഞ്ഞ ചൊ­വ്വാ­ഴ്­ച­യാ­ണു സം­ഭവം. പ­തി­മൂ­ന്നു­കാ­രി­യും കൂ­ട്ടു­കാ­രിയും കൂ­ടി പോ­കു­മ്പോള്‍ യു­വാ­വ് ഇവ­രെ സ­മീ­പിച്ചു. ബ്ലാക്ക്‌­ബെ­റി മൊ­ബൈല്‍ ഫോണ്‍ ത­രാന്‍ ആ­വ­ശ്യ­പ്പെട്ടു. പെണ്‍­കു­ട്ടി ഈ ആ­വശ്യം നി­ര­സിച്ചു. ഉ­ടന്‍ ത­ന്നെ യു­വാ­വ് പെണ്‍­കു­ട്ടി­യെ വ­ലി­ച്ചിഴ­ച്ചു ന്യൂ ടെ­സ്റ്റ്‌­മെന്റ് ചര്‍­ച്ച് ഒ­ഫ് ഗോഡി­നു സ­മീ­പം കൊ­ണ്ടു പോ­യി മാ­ന­ഭം­ഗ­പ്പെ­ടു­ത്തി.

യു­വാ­വ് ത­ന്നെ വ­ധി­ക്കാന്‍ കൊ­ണ്ടു പോ­കു­ക­യാ­ണെ­ന്നാ­ണു ആദ്യം ക­രു­തി­യ­തെ­ന്നു പെണ്‍­കു­ട്ടി മൊ­ഴി നല്‍കി. മോ­ഷണം, മാ­ന­ഭം­ഗം, ലൈംഗീ­ക അ­തി­ക്ര­മം എ­ന്നീ കു­റ്റ­ങ്ങ­ളാ­ണു ഇ­യാള്‍­ക്കു മേല്‍ ചു­മ­ത്തി­യി­രി­ക്കു­ന്നത്. നി­റ­ക­ണ്ണു­ക­ളോ­ടെ­യാ­ണ് ഇ­യാള്‍ കോ­ട­തി­യില്‍ ഹാ­ജ­രാ­യത്. ഗ്രീന്‍­വി­ച്ച് സോ­ഷ്യല്‍ സര്‍­വി­സി­ലേ­ക്ക് ഇ­യാ­ളെ അ­യച്ചു. വെ­ള്ളി­യാഴ്­ച ഗ്രീന്‍­വി­ച്ച് യൂ­ത്ത് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കും. സംഭ­വം കു­ടുംബ­ത്തെ ത­കര്‍­ത്ത­തായും അ­പ­മാ­ന­മൂ­ലം ഇ­വര്‍ ആ­രോ­ടും സം­സാ­രി­ക്കു­ന്നി­ല്ലെന്നും അ­യല്‍­വാ­സി­കള്‍ പ­റഞ്ഞു. വീ­ട്ടില്‍ യു­വാ­വി­നെ ക­ടു­ത്ത അ­ച്ച­ട­ക്ക­ത്തോ­ടെ­യാ­ണു വ­ളര്‍­ത്തി­യത്. ഇ­താവും ഇ­യാള്‍ ചീ­ത്ത­കൂ­ട്ടു­കെ­ട്ടില്‍ ചെ­ന്നു പെ­ടാന്‍ കാ­ര­ണ­മെ­ന്നു ക­രു­തുന്നു.

ക­ലാ­പ­ത്തി­നു പി­ന്നി­ലെ സം­ഭ­വ­ങ്ങള്‍ ബ്ര്­ീ­ട്ടീ­ഷ്‌­സ­മൂഹ­ത്തെ ആ­കെ ത­കര്‍ത്തു. മ­ധ്യവര്‍­ഗ കു­ടും­ബ­ത്തി­ലെ കു­ട്ടി­ക­ളാ­ണു അ­ക്ര­മ­ത്തി­നു മു­ന്നില്‍ നി­ന്നത്. മോ­ഷണം, കൊ­ള്ളി­വ­യ്­പ്പ് എന്നി­വ ന­ട­ത്തിയ­തു ഇ­വ­രാ­ണ്. 500 പൗ­ണ്ടിന്റെ ഐ­പ്പാ­ഡ് മോ­ഷ്ടി­ച്ച കേ­സില്‍ പ­തി­നാ­റു­കാര­നെ ക­ഴി­ഞ്ഞ ദിവ­സം സി­റ്റി ഒ­ഫ് വെ­സ്റ്റ്­മി­നി­സ്റ്റര്‍ കോ­ട­തി­യില്‍ ഹാ­ജ­രാക്കി. സംഭ­വം ത­ന്നെ ത­കര്‍­ത്ത­താ­യി യു­വാ­വി­ന്റെ അ­ച്ഛന്‍ പ­റഞ്ഞു. ഈ കു­ട്ടി­ക­ളു­ടെ കു­ടും­ബ­ങ്ങള്‍ പുറ­ത്ത് ഇ­റ­ങ്ങാന്‍ ക­ഴി­യാ­ത്ത അ­വ­സ്ഥ­യി­ലാണ്. ഉ­ന്ന­ത വി­ദ്യാ­ഭ്യാ­സം നേ­ടു­ന്ന­വ­രാ­ണ് ഇ­തി­ല­ധി­ക­വും. ക­ഴി­ഞ്ഞ ദിവ­സം ടി­വി മോ­ഷ്ടി­ച്ച കേ­സില്‍ അ­റ­സ്­റ്റിലാ­യ പെണ്‍­കു­ട്ടി­യു­ടെ വീ­ട്ടില്‍ ഒ­രു മി­ല്യണ്‍ പൗ­ണ്ടി­ന്റെ ആ­സ്­തി­യു­ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.