1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2024

സ്വന്തം ലേഖകൻ: അടുത്ത മാസം ദുബായ് മെട്രോയ്ക്ക് 15 വയസ്സ് തികയുകയുന്നതിന്‍റെ ആഘോഷത്തിലാണ് ദുബായ് അധികൃതര്‍. ആഘോഷ വേളയെ അവീസ്മരണീയമായിക്കി മാറ്റാന്‍ പ്രത്യേക ഓഫറുകളും ഇവന്‍റുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടക്കും.

ലിമിറ്റഡ് എഡിഷന്‍ സാധനങ്ങള്‍, പ്രത്യേക ഇവന്‍റുകള്‍, ഡിസ്‌കൗണ്ട് നോല്‍ കാര്‍ഡുകള്‍ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായി അവതരിപ്പിക്കും. ദുബായിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ലായി മാറിയ ദുബായ് മെട്രോ 2009 സെപ്തംബര്‍ 9 നാണ് യാഥാര്‍ഥ്യമായത്. അടുത്ത മാസം ഒന്‍പതാം തീയതിയോടെ 15 വര്‍ഷം പൂര്‍ത്തിയാവും.

ലോകമെമ്പാടുമുള്ള താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സന്തോഷം നല്‍കുന്ന നിരവധി വിനോദ പ്രവര്‍ത്തനങ്ങള്‍, വീസ്മയപ്രകടനങ്ങള്‍, സംരംഭങ്ങള്‍ എന്നിവയുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ‘ട്രാക്ക് ഓണ്‍ 15 വര്‍ഷം’ എന്ന പ്രമേയത്തിന് കീഴില്‍ ആഘോഷിക്കും. മെട്രോയുടെ 15-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടപ്പിലാക്കാന്‍ പോവുന്ന പരിപാടികളും ഓഫറുകളും ഇവയാണ്.

ലെഗോ മിഡില്‍ ഈസ്റ്റിന്‍റെ പ്രത്യേക രൂപകല്‍പ്പനയും പതിനഞ്ചാം വാര്‍ഷിക പ്രചാരണ ലോഗോയും ഉള്ള പ്രത്യേക പതിപ്പ് നോല്‍ കാര്‍ഡ്
അല്‍ ജാബര്‍ ഗാലറിയുടെ മെട്രോയുമായി ബന്ധപ്പെട്ട സുവനീറുകള്‍
2024 സെപ്റ്റംബര്‍ 21-ന് ലെഗോലാന്‍ഡ് ദുബായ് ആതിഥേയത്വം വഹിക്കുന്ന ആഘോഷം. ‘മെട്രോ ബേബിസ്’. സെപ്റ്റംബര്‍ 9-ന് (2009 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍) ജനിച്ച കുട്ടികള്‍ക്കുള്ളതാണ് ഈ ആഘോഷം. ആര്‍ടിഎ വെബ്‌സൈറ്റ് വഴിയാണ് ഇതിനുള്ള രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.