നിധിയെക്കുറിച്ച് നമ്മുടെ നാട്ടിലെ പഴമക്കാര്‍ ധാരാളം കഥകള്‍ പറയാറുണ്ട്. രാജാക്കന്മാരും ഭൂപ്രഭുക്കന്മാരുമെല്ലാം വരുംതലമുറയ്ക്കുവേണ്ടി സൂക്ഷിക്കുന്നതാണ് നിധികള്‍ എന്നതാണ് ഏറ്റവും പ്രബലമായ കഥകളിലൊന്ന്. കൂറ്റന്‍ ഭരണികളിലും അറകളിലുമായി കോടിക്കണക്കിന് രൂപയുടെ മുതലാണ് രാജാക്കന്മാരും ജന്മിമാരുമെല്ലാം സൂക്ഷിച്ചിട്ടുള്ളത് പിന്നീട് കണ്ടെത്തിയിട്ടുള്ളത്. ഇതൊക്കെ നമ്മുടെ നാട്ടിലെ കഥയാണെങ്കില്‍ വിദേശരാജ്യങ്ങളില്‍ കഥ ഒരല്പം വ്യത്യാസമാണ്.
പൊതുവെ പിടിച്ചടക്കല്‍ സ്വഭാവം ഇത്തിരി കൂടുതലായ വിദേശികള്‍ യുദ്ധത്തില്‍ തോല്‍പ്പിക്കുന്ന രാജ്യങ്ങളെ കൊള്ളയടിക്കാറുണ്ട്. ഇത്തരത്തിലുള്ള സ്വര്‍ണ്ണവും രത്നവും വെള്ളിയുമെല്ലാം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാറാണ് പതിവ്. അങ്ങനെ ടണ്‍ കണക്കിന് സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കൊണ്ടുപോകുന്ന കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ എന്നൊരു കൂട്ടര്‍ കൊള്ളയടിക്കാറുമുണ്ട്. അതുമല്ലെങ്കില്‍ പ്രകൃതിക്ഷോഭങ്ങളില്‍പ്പെട്ട് മുങ്ങിപ്പോകാറുണ്ട്. അത്തരത്തിലുള്ള നൂറുകണക്കിന് കപ്പലുകളാണ് കടലില്‍ ഉള്ളതായി കണക്കാക്കപ്പെടുന്നത്.
ഇടയ്ക്ക് ഇത്തരം കപ്പലുകള്‍ കണ്ടെടുക്കാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലായിരിക്കും ഇത്തരം കപ്പലുകള്‍ കണ്ടെത്താറ്. ഇത്തരം ഒരു കണ്ടെത്തലാണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. എഴുപത് വര്‍ഷം മുമ്പ് മുങ്ങിയ കപ്പലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് 150 മില്യണ്‍ പൗണ്ടിന്റെ വെള്ളിയുമായി മുങ്ങിയ കപ്പലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
മുന്‍ ബ്രിട്ടീഷ് വ്യാപാരിയുടേതാണ് കപ്പല്‍ എന്നാണ് ലഭിക്കുന്ന സൂചന. ഏതാണ്ട് ഇരുന്നൂറ് ടണ്‍ വെള്ളിനിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലെക്കുള്ള യാത്രമാദ്ധ്യേ അയര്‍ലണ്ടിന് തെക്ക് പടിഞ്ഞാറ് മുന്നൂറ് കിലോമീറ്റര്‍ ദൂരെമാറി കൊടുങ്കാറ്റില്‍ പെടുകയായിരുന്നു. അമേരിക്കന്‍ ആസ്ഥാനമായ ഒഡിസീ മറൈന്‍ എന്ന കമ്പനിയാണ് കപ്പല്‍നിധി കണ്ടെത്തിയിരിക്കുന്നത്. അടുത്ത വസന്തകാലത്തോടെ കപ്പലില്‍നിന്ന് നിധിയെടുക്കുന്ന യത്നം തുടങ്ങുമെന്നാണ് ഒഡിസീ മറൈന്‍ വക്താക്കള്‍ വ്യക്തമാക്കുന്നത്.
മോശം കാലാവസ്ഥയും ഇന്ധനത്തിന്റെ കുറവുമൂലം ഗാല്‍വെ തുറമുഖത്തുകൂടി വഴി മാറി സഞ്ചരിക്കാനുള്ള ശ്രമത്തിനിടെ ജര്‍മന്‍ അന്തര്‍വാഹിനിയുടെ ടോര്‍പിഡോ ആക്രമണത്തിലാണു ഗയര്‍സോപ്പ മുങ്ങിയത്. കപ്പലിലുള്ള വെള്ളി ശേഖരത്തിന് 15 കോടി പൌണ്ട് വിലമതിക്കും. 4,700 മീറ്റര്‍ ആഴത്തിലാണു കപ്പല്‍ കണ്ടെത്തിയത്. കടലില്‍നിന്നു കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും അമൂല്യമായ ശേഖരമാണിത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല