ലണ്ടന്‍: റഷ്യ, ചൈന എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങള്‍ക്ക് ബ്രിട്ടന് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തുന്നു. ഇന്റര്‍നാഷണല്‍ ഡവലപ്പ്മെന്റ് സെക്രട്ടറി ആന്‍ഡ്ര്യൂ മിക്കൈല്‍ നടത്തിയ അന്വേഷണത്തില്‍ ഈ രാജ്യങ്ങളില്‍ ദാരിദ്ര്യം ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
റഷ്യ, ചൈന, വിയറ്റ്നാം, കംപോഡിയ, മോള്‍ഡോവ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങള്‍ക്കു ഒരു വര്‍ഷം നല്കുന്ന ലക്ഷക്കണക്കിന് പൗണ്ടാണ് ബ്രിട്ടന് നിര്‍ത്തലാക്കിയിരിക്കുന്നത്. ഇതിനു വിപരീതമായി ഇന്ത്യയ്ക്ക് നല്കുന്ന സാമ്പത്തിക സഹായം തുടരാന്‍ തീരുമാനിച്ചു. എന്നാല്‍ ഇപ്പോള്‍ നല്കുന്ന വര്‍ഷത്തില്‍ 280മില്ല്യണ്‍ പൗണ്ട് എന്നത് അടുത്ത നാല് വര്‍ഷം വരെ അങ്ങിനെ തന്നെ തുടരും.
സഹായ ബജറ്റ് അടുത്തനാല് വര്‍ഷങ്ങളില്‍ 4 ബില്ല്യണ്വരെ വര്‍ധിക്കുമെന്നാണ് സൂചന. ബജറ്റില്‍ ബാക്കിവരുന്ന തുക 30% യെമന്‍, സൊമാലിയ പോലുള്ള രാജ്യങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. ഈ പണം കുറച്ചുകൂടി ബുദ്ധിപരമായി ചിലവഴിക്കണമെന്നാണ് വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല