1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2011

പതിനാറ് പൊലീസുകാരെ വെടിവെച്ചു കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ താലിബാന്‍ പുറത്തുവിട്ടു. ജൂണ്‍ അവസാനവാരമാണ് ഈ സംഭവമുണ്ടായത്.

ഇസ്ലാമിന്റെ ശത്രുക്കള്‍ എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് തീവ്രവാദികള്‍ പൊലീസുകാരെ വധിയ്ക്കുന്നത്. യൂണിഫോം മാറ്റി മറ്റൊരു വേഷം ധരിപ്പിച്ച ശേഷം കൈകള്‍ പിറകില്‍ കെട്ടിയ നിലയില്‍ പൊലീസുകാരെ നിരത്തി നിര്‍ത്തി. അതിനു ശേഷം വെടിയുതിര്‍ത്തു. വെടിയേറ്റു വീണിട്ടും ജീവന്‍ പോകാതിരുന്ന ചിലരെ തീവ്രവാദികള്‍ വീണ്ടും അടുത്തെത്തി തലയില്‍ വെടിവച്ച് മരണം ഉറപ്പിയ്ക്കുകയായിരുന്നു.

താലിബാന്റെ ശക്തികേന്ദ്രമായിരുന്ന സ്വാത് താഴ്വരിയില്‍ പൊലീസുകാര്‍ ആറു കുട്ടികളെ കൊലപ്പെടുത്തിയെന്നും അതിനുള്ള അധികാരം താലിബാനു മാത്രമാണെന്നും താലിബാന്‍ കമാന്‍ഡര്‍ പറയുന്നതായും വ്യക്തമാകുന്നു.

പാക് അഫ്ഗാന്‍ അതിര്‍ത്തിയിലെത്തിയ തീവ്രവാദികള്‍ അവിടെനിന്ന് പൊലീസുകാരെ പിടിച്ചുകൊണ്ടുപോവുകയായിരുന്നുവത്രെ. വീഡിയോ സത്യമായിരിക്കാനാണ് സാധ്യതയെന്ന് പാക് മിലിട്ടറി വൃത്തങ്ങള്‍ ബി.ബി.സിയോട് പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് തീവ്രവാദികള്‍ പൊയ്ക്കഴിഞ്ഞശേഷം തദ്ദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.

http://gu.com/p/3vjhg

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.