സ്വന്തം ലേഖകൻ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ, മൗറീഷ്യസ് എന്നിവയുൾപ്പെടെ 16 രാജ്യങ്ങൾ. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയെ അറിയിച്ചതനുസരിച്ച് വീസ രഹിത പ്രവേശനം നൽകുന്ന രാജ്യങ്ങള്‍ താഴെപ്പറയുന്നവയാണ്.
- ബാർബഡോസ്
- ഭൂട്ടാൻ
- ഡൊമിനിക്ക
- ഗ്രനേഡ
- ഹെയ്തി
- ഹോങ്കോങ്
- മാലദ്വീപ്
- മൊറീഷ്യസ്
- മോണ്ട്സെറാത്ത്
- നേപ്പാൾ
- നിയു ദ്വീപ്
- സമോവ
- സെനഗൽ
- ട്രിനിഡാഡ് ആൻഡ് ടൊബാഗോ
- സെന്റ് വിൻസെന്റ് ആൻഡ് ഗ്രനഡീൻസ്
- സെർബിയ
ഇതുകൂടാതെ 43 രാജ്യങ്ങൾ വീസ ഓൺ അറൈവൽ സൗകര്യവും 36 രാജ്യങ്ങൾ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇ-വീസ സൗകര്യവും നൽകുന്നുണ്ടെന്ന് രാജ്യസഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ മുരളീധരൻ അറിയിച്ചു.
ഇറാൻ, ഇന്തൊനീഷ്യ, മ്യാൻമർ എന്നീ രാജ്യങ്ങള്‍ വീസ ഓൺ അറൈവല്‍ നല്കുന്നവയുടെ കൂട്ടത്തിലുണ്ട്. ഇ-വീസ സൗകര്യമുള്ള 26 രാജ്യങ്ങളുടെ കൂട്ടത്തില്‍ ശ്രീലങ്ക, ന്യൂസീലൻഡ്, മലേഷ്യ എന്നിവയും ഉൾപ്പെടുന്നു.
രാജ്യാന്തര യാത്രകൾ സുഗമമാക്കുന്നതിനായി ഇന്ത്യക്കാർക്ക് വീസ രഹിത യാത്ര, വിസ ഓൺ-അറൈവല്‍, ഇ-വീസ സൗകര്യങ്ങൾ നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല