1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2011

പതിനേഴ് ഭാര്യമാരും 90 കുട്ടികളുമുള്ള യു‌എഇ സ്വദേശിക്ക് പതിനെട്ടാം ഭാര്യയായി ഒരു ഇന്ത്യക്കാരിയെ വേണം! മൊഹമ്മദ് അല്‍ ബലൂഷി എന്ന യു‌എ‌ഇ സ്വദേശിക്കാണ് ഈ ആഗ്രഹം.

തന്റെ പതിനേഴ് ഭാര്യമാരും വിദ്യാഭ്യാസമില്ലാത്തവരായതിനാലാണ് ഒരു ഇന്ത്യക്കാരി വധുവിനെ തെരയുന്നത് എന്ന് ബലൂഷി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍, വധുവിന് 18 – 22 വയസ്സ് പ്രായമാണ് അഭികാമ്യമെന്ന് പറയാനും ഇദ്ദേഹം മടികാട്ടുന്നില്ല!

എന്താണ് ഇന്ത്യന്‍ വധുവിന് ഇത്ര പ്രത്യേകത എന്നു ചോദിച്ചാലും ബലൂഷിയുടെ കൈയില്‍ ഉത്തരം റെഡിയാണ്. ഇന്ത്യക്ക് ഇന്ന് ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രധാന സ്ഥാനമുണ്ട്. ഇന്ത്യക്കാര്‍ മനുഷ്യത്വത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. മാത്രമല്ല, ഇന്ത്യന്‍ സ്ത്രീകള്‍ ഉന്നത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുമാണ് എന്നും ഈ യു‌എഇ സ്വദേശി അഭിപ്രായപ്പെടുന്നു.

ഒരു അപകടത്തില്‍ പെട്ട് മുറിച്ചു മാറ്റിയ കാലിന് പകരം കൃത്രിമ കാല് വച്ചുപിടിപ്പിക്കാന്‍ അടുത്ത മാസം ജയ്പൂരില്‍ എത്തുമെന്നും ആ അവസരത്തില്‍ ഇന്ത്യന്‍ വധുവിനെ തേടിപ്പിടിക്കാമെന്നുമാണ് ബലൂഷിയുടെ മനസ്സിലിരുപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.