അനധികൃത മദ്യവില്‍പ്പന നടത്തിയ കേസില്‍ 17 ഇന്ത്യക്കാര്‍ക്കു തടവ്. ആറു മാസം തടവിനാണു ഷാര്‍ജ അപ്പീല്‍ കോടതി ശിക്ഷിച്ചത്. പാക്കിസ്ഥാന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയില്‍ നിന്നൊഴിവായവര്‍ക്കാണ് ഇപ്പോള്‍ ശിക്ഷ ലഭിച്ചിരിക്കുന്നത്. പാക് സ്വദേശിയുടെ ബന്ധുക്കള്‍ക്കു രക്തപ്പണം നല്‍കിയതിനെത്തുടര്‍ന്ന് ഇവര്‍ വധശിക്ഷയില്‍ നിന്നൊഴിവാക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ സപ്തംബറില്‍ ഈ കേസില്‍ ഷാര്‍ജ അപ്പീല്‍കോടതി ഇവരെ നാടുകടത്താനും ശിക്ഷ രണ്ടുവര്‍ഷത്തേക്ക് മാത്രമായി ലഘൂകരിക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇത് ചോദ്യംചെയ്ത പ്രോസിക്യൂട്ടര്‍മാര്‍ ഫെഡറല്‍ സുപ്രീംകോടതിയെ സമീപിച്ചു. പാകിസ്താന്‍കാരന്‍ കൊല്ലപ്പെട്ട വാഗ്വാദത്തില്‍ ഇവര്‍ കൂടാതെ മറ്റുമൂന്നുപേര്‍ക്ക് മുറിവേറ്റിരുന്നെന്നും ചാരായക്കേസ് പ്രതികള്‍ കൂടിയായ ഇവര്‍ക്ക് കൂടുതല്‍ ശിക്ഷനല്കണമെന്നുമായിരുന്നു ആവശ്യം.
ഡിസംബറില്‍ സുപ്രീംകോടതി കേസ്ഫയല്‍ അപ്പീല്‍കോടതിക്ക് തിരിച്ചയച്ചു. ചാരായം വിറ്റകേസില്‍ ശിക്ഷ പരിഗണിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് കേസ് തിരിച്ചയച്ചത്. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ അന്തിമവിധിഉണ്ടായത്. 2009-ല്‍ വാക്തര്‍ക്കത്തിനിടെ ഒരു പാകിസ്താന്‍ സ്വദേശിയെ കൊന്നകേസിലാണ് ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല