ബ്രിട്ടനിലെ കുടുംബങ്ങള്‍ കടുത്ത സാമ്പത്തികബുദ്ധിമുട്ടിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1977ന് ശേഷമുണ്ടായ ഏറ്റവും കടുത്ത സാമ്പത്തികസ്ഥിതിയിലൂടെയാണ് കുടുംബങ്ങള്‍ കടന്നുപോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഓരോ കുടുംബത്തിന്റേയും ഡിസ്‌പോസിബിള്‍ ഇന്‍കത്തില്‍ രണ്ടുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏതാണ്ട് 780 പൗണ്ടാണ് നിലവില്‍ കുടുംബങ്ങളുടെ ഡിസ്‌പോസിബിള്‍ ഇന്‍കം. ഈ സ്ഥിതി തുടരാനാണ് സാധ്യതയെന്നും 2015 ആകുമ്പോഴേക്കും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ റോജര്‍ ബോട്ടല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
1977നുശേഷം 2011 ആയിരിക്കും ബ്രിട്ടണില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയെന്നാണ് ബോട്ടല്‍ പറയുന്നത്. പലിശനിരക്കുകള്‍ ഇനിയും വര്‍ധിക്കുകയാണെങ്കിലും ഇതിലും കടുത്ത സ്ഥിതിയിലേക്ക് ബ്രിട്ടനിലെ ഓരോ കുടുബവും നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ബോട്ടലിന്റെ വിശകലനങ്ങള്‍ ഡെലോട്ടീസിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുന്നതോടെ തൊഴിലില്ലായ്മയും മറ്റ് പ്രശ്‌നങ്ങളും സംജാതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
റിയല്‍ ഇന്‍കം മാത്രം കണക്കിലെടുത്താല്‍ ബ്രിട്ടനിലെ കുടുംബങ്ങള്‍ക്കുണ്ടാകുന്ന ദുരവസ്ഥ കണക്കാക്കാന്‍ പ്രയാസമാണ്. മൊത്തത്തില്‍ അവസ്ഥ കണക്കിലെടുത്താല്‍ ഈവര്‍ഷം ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് ദുരതിമയമായിരിക്കും. തൊഴിലില്ലായ്മ നിരക്ക് കൂടാനും ഇടയാക്കും. നിലവില്‍ ശമ്പളവര്‍ധിക്കുന്ന നിരക്കിനേക്കാളും അധികമായിട്ടാണ് പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുന്നതെന്നും ഇത് ആശങ്കയ്ക്ക് വകനല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല