ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നതിനെതിരേ മുന്‍ നായകന്‍ കപില്‍ ദേവ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കടുത്ത വിമര്‍ശനം.
ലോകകപ്പ് നേടുകയെന്നത് സച്ചിന്റെ മാത്രം സ്വപ്‌നമല്ലെന്നും എന്തുകൊണ്ട് എപ്പോഴും സച്ചിനെക്കുറിച്ച് മാത്രം ചോദിച്ചുകൊണ്ടിരിക്കുന്നതെന്നും അതു ടീമിലെ മറ്റുള്ളവരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു കപിലിന്റെ വാക്കുകള്‍.
മുന്‍ താരങ്ങളും ടീമിലെ മുതിര്‍ന്ന താരങ്ങളും കപിലിന്റെ പരാമര്‍ശത്തിനെതിരേ പ്രത്യക്ഷമായും പരോക്ഷമായും രംഗത്തെത്തിയിരിക്കുകയാണ്.
സച്ചിന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണെന്നും സച്ചിന്റെ അവസാന ലോകകപ്പ് ആയതിനാല്‍ അദ്ദേഹത്തെ ലോകകപ്പ് വാര്‍ത്തകളില്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ലെന്നും മുന്‍ താരങ്ങളായ അന്‍ശുമാന്‍ ഗെയ്ക്ക്വാദ്, മദന്‍ലാല്‍ എന്നിവര്‍ പറഞ്ഞു.
സച്ചിന്‍ ടീമിലെ മുതിര്‍ന്ന താരവും ടീമിലെ യുവതാരങ്ങളുടെ പ്രചോദനവുമാണെന്ന് കപിലിന്റെ നേതൃത്വത്തില്‍ കപ്പ് നേടിയ ടീമിലെ പ്രധാനതാരവും കമന്റേറ്ററുമായ രവിശാസ്ത്രി പറഞ്ഞു. ഇത്തരത്തില്‍ ടീമിനെ പ്രചോദിപ്പിക്കുന്ന ഒരാള്‍ വാര്‍ത്തകളില്‍ നിറയുന്നതും ലോകകപ്പ് അയാള്‍ക്കുവേണ്ടി നേടണമെന്നു പറയുന്നതും ടീമിനെയാകെ പ്രചോദിപ്പിക്കുമെന്ന് രവിശാസ്ത്രി ബ്ലോഗില്‍ പറഞ്ഞു.
സച്ചിനാണ് ടീമിന്റെ കുന്തമുനയെന്ന് ഇന്ത്യന്‍ ടീമംഗം ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. സച്ചിനും വീരേന്ദര്‍ സേവാഗുമാണ് ലോകകപ്പില്‍ ഇന്ത്യയുടെ കുന്തമുനകള്‍. ഈ ഓപ്പണിംഗ് സഖ്യം നല്ല തുടക്കമിട്ടാല്‍ ഇന്ത്യയെ ആര്‍ക്കും തളയ്ക്കാനാകില്ല ഹര്‍ഭജന്‍ പറഞ്ഞു.
”ആദ്യ 15 ഓവറുകളില്‍ സച്ചിനും വീരുവും നിന്നാല്‍, ഏതൊരു ടീമിനും പിന്നീടു തിരിച്ചുവരിക വിഷമമാകും.1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം ഇപ്പോഴും എന്നെ പ്രചോദിപ്പിക്കാറുണ്ട്. അതിന്റെ ദൃശ്യങ്ങള്‍ ഞാന്‍ ഇടയ്ക്കിടെ കാണാറുണ്ട്- ഹര്‍ഭജന്‍ പറഞ്ഞു.
എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നതു പോലെ രാജ്യം ലോകകപ്പ് നേടുന്ന നിമിഷത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല