സ്വന്തം ലേഖകന്‍: ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍; ചോര്‍ത്തിയത് തമിഴ് റോക്കേഴ്‌സെന്ന് റിപ്പോര്‍ട്ട്. രജനീകാന്ത് ശങ്കര്‍അക്ഷയ് കുമാര്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്.
സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്‌സൈറ്റിനെതിരേ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സൈബര്‍സെല്‍ അറിയിച്ചു.
വ്യാഴാഴ്ച ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വ്യാജപതിപ്പ് തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. നൂറുകണക്കിന് പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു. ഇതിനുപിന്നാലെ മറ്റു ചില വെബ്‌സൈറ്റുകളിലും ചിത്രം അപ്‌ലോഡ് ചെയ്യപ്പെട്ടു. ‘2.0’യുടെ വ്യാജപതിപ്പുകള്‍ക്കെതിരെ രജനി ആരാധകരും രംഗത്തെത്തി. സിനിമ തിയറ്ററില്‍ തന്നെ കാണണമെന്നും നിയമവിരുദ്ധമായ വ്യാജപതിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പതിപ്പുകള്‍ക്കെതിരെ പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിര്‍മാതാവിന്റെ ഹര്‍ജിയെത്തുടര്‍ന്ന് പതിനായിരത്തിലധികം വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
റിലീസിന് മുന്‍പ് തന്നെ ചിത്രം ചോര്‍ത്തുമെന്ന് തമിഴ് റോക്കേഴ്‌സ് ട്വിറ്ററിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രങ്ങളിലൊന്നായ 2.o ഏതാണ്ട് 600 കോടി രൂപയ്ക്കാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുന്‍പ് അമിതാഭ് ബച്ചന്‍ആമിര്‍ ഖാന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍, വിജയുടെ സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളും റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല