ജൂനിയര്‍ ബച്ചന്‍ അഭിഷേക്- ഐശ്വര്യ ദമ്പതികളിലൂടെ ബോളിവുഡിന് രണ്ട് അവകാശകള്‍ വരാന്‍ പോകുന്നു. മുന്‍ മിസ്‌വേള്‍ഡ് ഐശ്വര്യറായ്‌യുടെ ഗര്‍ഭവാര്‍ത്തകള്‍ ആഘോഷിച്ച ബോളിവുഡിന് കൂടുതല്‍ ആഘോഷിക്കാനുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. ഐശ്വര്യ റായ് ഇരട്ടകള്‍ക്ക് ജന്മംനല്‍കുമെന്നുള്ള വാര്‍ത്തകളാണ് എത്തുന്നത്.
2007 ല്‍ അഭിഷേകിനെ വരിച്ച ഐശ്വര്യ ആദ്യ പ്രസവത്തിലൂടെ രണ്ട് കുട്ടികള്‍ക്ക് ജന്മംനല്‍കാനൊരുങ്ങുന്നുവെന്നാണ് വാര്‍ത്ത. `ഇത് വളരെ സ്വകാര്യമായ കാര്യമാണ്. കുടുംബത്തിലുള്ളവരെല്ലാം കുട്ടികയുടെ പിറവിക്കായി സന്തോഷത്തോടെയും ആശ്‌ചര്യത്തോടെയുമാണ് കാത്തിരിക്കുന്നത്. അഭിക്കും ആഷിനും ഇരട്ടക്കുട്ടികളാവും പിറക്കുകയെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു’- ബച്ചന്‍ പരിവാറുമായി അടുത്തബന്‌ധമുള്ളവര്‍ പറയുന്നു.
നേരത്തെ മണിരത്‌നം ചിത്രമായ ഗുരുവില്‍ നായികാനായകന്മായി അഭിനയിച്ച ഐശ്വര്യയും അഭിഷേകും അതില്‍ ഇരട്ടകുട്ടികളുടെ മാതാപിതാക്കളായി മാറുന്നുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സംഭവിച്ചത് ജീവിതത്തിലും സംഭവിക്കാന്‍ പോകുന്നു. പിന്നെയെങ്ങനെ ബച്ചന്‍ കുടുംബവും ബോളിവുഡും ആശ്‌ചര്യപ്പെടാതിരിക്കും?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല