2010 ലെ പുതുവത്സരം പിറന്നു വീണത് യുകെയില്‍ നിന്നും പിറവി കൊണ്ട ഒരു ചാരിറ്റി ആല്‍ബത്തിന്റെ വാര്‍ത്തയുമായിട്ടായിരുന്നു. സൌത്തന്റ് ഓണ്‍ സീയിലെ ഷിബു-ഷാരോണ്‍ നിര്‍മിച്ച ‘തിരുവിഷ്ടം നിരവേറട്ടെ’ എന്നാ ക്രിസ്തീയ ഗാനാപഹാരമായിരുന്നു അത്. ഈ ആല്‍ബത്തിലെ ഒരു ഗാനം മലയാളികളുടെ പ്രിയങ്കരനായ ഗായകന്‍ ശ്രീ ജി.വേണുഗോപാല്‍ പാടിയ ‘എന്നമ്മ എനിക്ക് ജന്മം നല്‍കിയ നിമിഷം..’ എന്ന് തുടങ്ങുന്ന ഗാനം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യുമ്പോള്‍ ഇതിന്റെ രചയിതാവും നിര്‍മാതാവുമായ കനേഷ്യസ് ഒരിക്കലും വിചാരിച്ചിരിക്കില്ല ഈ ഗാനം യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റായി മാറുമെന്നു. യുകെ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന ഒരു നേട്ടമായി ഇന്നത് മാറിയിരിക്കുന്നു. ഇതിനോടകം 2 ലക്ഷത്തിലധികം ആളുകള്‍ ഹൃദയസ്പര്‍ശിയായ ഈ ഗാനം യൂ ട്യൂബില്‍ ആസ്വദിച്ചു കഴിഞ്ഞു.ഗാനം കാണുന്നതിനായി മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കിലോ ഇവിടെയോ ക്ലിക്ക് ചെയ്യുക
ദിവസവും അഞ്ഞൂറിലധികം ആളുകളാണ് ഈ ഗാനം ആസ്വദിക്കുന്നത്, ഈ ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് കനേഷ്യസും അദ്ദേഹത്തിന്റെ സുഹൃത്ത് സുദീപ് അര്‍ത്തുങ്കലും ചേര്‍ന്നാണ്. ബൈബിളിലെ പുത്രന്റെ കഥ പറയുന്ന ഈ ഗാനം എല്ലാ സ്നേഹമുള്ള മാതാപിതാക്കന്മാര്‍ക്കും ഒപ്പം തന്റെ പിതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പിലും സമര്‍പ്പിക്കുന്നതായി കനേഷ്യസ് പറഞ്ഞു. ഇത്തരം ഒരു ഗാനത്തിന്റെ സൃഷ്ടിക്കു അവസരമൊരുക്കിയ ഈ മനോഹര ക്രിസ്തീയ ആല്‍ബത്തിന്റെ നിര്‍മാതാക്കളായ ഷിബുവിനും ഷാരോണിനും നന്ദി പറയാനും ഒപ്പം അവരുടെ എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരാനും ഈ എളിയ കലാകാരന്‍ മറക്കുന്നില്ല.
ഇതിനോടകം അഞ്ചു പ്രമുഖ സംഘാടകര്‍ക്കായി അവതരണ ഗാനവും കനേഷ്യസ് രചിക്കുകയുണ്ടായി. യുക്മയുടെയും ഗ്ലോബല്‍ പ്രവാസി കൌണ്‍സിലിന്റെയും ബാത്ത് മലയാളി കമ്യൂണിറ്റിയുടെയും സൌത്ത് ഏന്‍ഡ് മലയാളി അസോസിയേഷന്റെയും അവതരണ ഗാനം ഇദ്ദേഹത്തിന്റെതാണ്. ഏറ്റവും ഒടുവിലായി ഈയിടെ ഏറ്റവും ശ്രദ്ധേയമായ ക്നാനായ മക്കള്‍ നെഞ്ചിലേറ്റിയ മൂന്നാമത് യൂറോപ്യന്‍ ക്നാനായ യാക്കോബായ സംഗമത്തിന്റെ അവതരണഗാനവും കനേഷ്യസ് അത്തിപ്പൊഴിയുടെ തൂലികയില്‍ നിന്നായിരുന്നു.
2012 ല്‍ ഇറങ്ങുവാനിരിക്കുന്ന പുതിയ ക്രിസ്തീയ ഗാനോപഹാരത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. മെറ്റ്ലൈഫ് യൂറോപ്പ് ലിമിറ്റഡിന്റെ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന കനേഷ്യസ്, യുക്മ ദേശിയ കലോത്സവത്തിന് വേദിയാകുന്ന സൌത്തന്റ് മലയാളി അസോസിയേഷന്റെ പ്രസിഡണ്ട് കൂടിയാണ്. യൂ ട്യൂബ് ചാനലില്‍ borgeo71 എന്ന് ടൈപ്പ് ചെയ്‌താല്‍ ഈ കലാകാരന്റെ മറ്റു സൃഷ്ടികളും വായനക്കാര്‍ക്ക് ആസ്വദിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല