1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2012

മഞ്ഞിനടിയില്‍പ്പെട്ട കാറില്‍ ഭക്ഷണമില്ലാതെ രണ്ടുമാസം ജീവിച്ച നാല്പത്തിയഞ്ചുകാരനെ സ്വീഡനില്‍ വെള്ളിയാഴ്ച രക്ഷപ്പെടുത്തി. മെലിഞ്ഞ് ദുര്‍ബലനായിരുന്ന ഇദ്ദേഹം രണ്ടുവാക്ക് തികച്ച് ഉച്ചരിക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. ഉത്തര സ്വീഡനിലെ ഉമിയ നഗരത്തിനടുത്ത് കാട്ടുവഴിയില്‍ സ്നോമൊബൈലുകാര്‍ ഇദ്ദേഹത്തിന്റെ കാര്‍ കണ്െടത്തുകയായിരുന്നു.

പൊതു പാതകളിലെ മഞ്ഞുനീക്കുന്ന ജോലിയിലേര്‍പ്പെട്ടവരാണ് ആദ്യം കാര്‍ കണ്ടെത്തിയത്. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന കാര്‍ കണ്ടപ്പോള്‍ അപകടത്തില്‍ പ്പെട്ട് തകരാറിലായി കിടക്കുകയാണെന്നാണ് അവര്‍ കരുതിയത്. തകര്‍ന്ന ഏതോ കാറായിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്. മഞ്ഞുവെട്ടിത്തെളിച്ച് ജനാലയ്ക്കടുത്തെത്തിയപ്പോള്‍ കാറിനുള്ളില്‍ അനക്കം കണ്ടു. പിന്‍സീറ്റിലെ സ്ളീപിംഗ് ബാഗില്‍ കിടക്കുന്ന നിലയിലായിരുന്നു നാല്പത്തിയഞ്ചുകാരന്‍. പോലീസും രക്ഷാസംഘവുമെത്തി ഉടന്‍ ആശുപത്രിയിലാക്കി.

ഡിസംബര്‍ 19 മുതല്‍ താന്‍ കാറിനകത്തായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണമില്ലാതെ ഇത്രയുംകാലം ജീവിച്ചിരുന്നത് അവിശ്വസനീയമാണെന്നു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കിയ ഒരാള്‍ പറഞ്ഞു. ഉമിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച അദ്ദേഹം ആരോഗ്യശേഷി വീണ്െടടുക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഭക്ഷണമില്ലാതെ നാലാഴ്ചവരെ ജീവിക്കാന്‍ മനുഷ്യര്‍ക്കാകുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.