ഭാഗ്യദേവതയുടെ കടാക്ഷം നോര്‍ഡ്മാന് തീരെയില്ലെന്ന്‍ വേണം ഈ സംഭവത്തോടെ അനുമാനിക്കാന്‍.അന്‍പതുകാരനായ കാള്‍ നോര്‍ഡ്മാന്‍ രണ്ട് വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. എന്നാല്‍ ഇതുവരെ ലോട്ടറി അടിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസത്തെ നഷ്ടം നോര്‍ഡ്മാന് മരിച്ചാലും തീരില്ല താനും. രണ്ട് പൗണ്ടിന്റെ കുറവ് മൂലം നോര്‍ഡ്മാന് നഷ്ടപ്പെട്ടത് 109 മില്യണിന്റെ ജാക്‌പോട്ട്.
കഥയിങ്ങനെ: ഫാക്ടറി തൊഴിലാളിയായ നോര്‍ഡ്മാന്‍ സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ട്. സാധാരണയായി രണ്ട് പൗണ്ട് വില വീതമുളള മൂന്ന് ലൈന്‍ നമ്പരുകളാണ് നോര്‍ഡ്മാന്‍ എടുക്കാറ്. രണ്ട് വര്‍ഷമായി ഒരു ലൈന്‍ നമ്പരുകള്‍ സ്ഥിരമായി എടുക്കുകയും ബാക്കി രണ്ടും മാറ്റി പരീക്ഷിക്കുകയുമാണ് പതിവ്. 13 – 34 – 37 – 47 – 49 ലക്കി സ്റ്റാര്‍ 8 – 9 എന്നിവയാണ് സ്ഥിരമായി എടുക്കുന്ന നമ്പരുകള്‍.ഇക്കഴിഞ്ഞ ജൂണ്‍ ഒന്നാം തീയതിയിലെ നറുക്കെടുപ്പിന് വരെ ഇതേ നമ്പരുകള്‍ ചേര്‍ത്ത ടിക്കറ്റ് വാങ്ങിയിരുന്നു.(ചിത്രം കാണുക )
എന്നാല്‍ ജൂണ്‍ അഞ്ചാം തീയതി ലോട്ടറിയെടുക്കാന്‍ രണ്ട് പൗണ്ടിന്റെ കുറവുണ്ടായതിനാല്‍ സ്ഥിരമായി എടുക്കുന്ന നമ്പരുകള്‍ ഉപേക്ഷിച്ച് മറ്റ് നമ്പരുകള്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഇത്രയും നാള്‍ ഒരേ നമ്പരുകള്‍ എടുത്തിട്ടും അടിക്കാത്ത വിഷമവും മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് പണം കുറവ് വന്നപ്പോള്‍ സ്ഥിരം നമ്പരുകള്‍ ഉപേക്ഷിച്ചത്.എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ചത്തെ ലോട്ടറി ഫലം വന്നപ്പോള്‍ ജാക് പോട്ട് അടിച്ചത് നോര്‍ഡ്മാന്‍ സ്ഥിരമായി എടുക്കുന്ന നമ്പരിന്.പാവത്തിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ.ഭാഗ്യം തീരെയില്ലെന്ന് തന്നെ പറയേണ്ടി വരില്ലേ.
ടിവിയില്‍ നമ്പരുകള്‍ കണ്ടപ്പോള്‍ വ്ിശ്വസിക്കാനായില്ലന്ന് നോര്‍ഡ്മാന്‍ പറഞ്ഞു. ശരിക്കും ഞാനും ഭാര്യയും കരഞ്ഞുപോയി. യുഎസില്‍ നിന്ന് കുടിയേറിയ നോര്‍ഡ്മാന്‍ ഐബിഎമ്മില്‍ തൊഴിലാളിയാണ്. അടുത്തിടെ ഇവിടെ ശമ്പളം വെട്ടിക്കുറച്ചതിനാല്‍ നോര്‍ഡ്മാനും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മൂന്ന് കുട്ടികളുടെ പിതാവായ നോര്‍ഡ്മാനും ഭാര്യ മാന്വേലക്കും സാമ്പത്തികമായി ഒരു നിലയിലെത്തിയ ശേഷം തിരിച്ച് യുഎസിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം. എന്തായാലും ലോട്ടറി അടിച്ച് സാമ്പത്തികം ഭദ്രമാക്കുവാനുള്ള ആഗ്രഹം തല്‍ക്കാലം നോര്‍ഡ്മാന്‍ കൈവെടിഞ്ഞ മട്ടാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല