സ്വന്തം ലേഖകന്‍: യുഎസ് സ്‌കൂളില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 2 കുട്ടികള്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരുക്ക്. അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ഹൈസ്‌ക്കൂളിലുണ്ടായ വെടിവയ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. മാര്‍ഷല്‍ കൗണ്ടി ഹൈസ്‌ക്കൂളിലായിരുന്നു ചൊവ്വാഴ്ച രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുന്പ് വെടിവയ്പുണ്ടായത്.
പതിനഞ്ചുകാരനായ വിദ്യാര്‍ഥിയാണ് വെടിവയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവയ്പില്‍ പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ഥിയെ പിടികൂടിയതായി സമ്മതിച്ച പോലീസ് എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്ലാസ് തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് വെടിവപ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല