1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2011

ലണ്ടന്‍: 20 എം.പി.എച്ചില്‍ കൂടുതല്‍ വേഗതയില്‍ വരുന്ന കാറുകളുടെ വേഗത തിരിച്ചറിയാന്‍ കുട്ടികള്‍ക്കാവില്ലെന്നും അതിനാല്‍ അപകട സാധ്യതകൂടുതലാണെന്നും പഠന റിപ്പോര്‍ട്ട്. ലണ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ റോയല്‍ ഹോളോവെ കോളേജിലെ അധ്യാപകരാണ് പഠനം നടത്തിയത്. ഈ സ്പീഡില്‍ വരുന്ന കാറുകളെ തിരിച്ചറിയുന്നതില്‍ കുട്ടികള്‍ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ കൂടുതല്‍ വേഗതയില്‍ പോകുന്ന കാറുകള്‍ക്കുമുമ്പില്‍ കുട്ടികള്‍പെടാനുള്ള സാധ്യത കൂടുതലാണ്. സ്‌കൂളുകളുടെ പരിസരങ്ങളില്‍ 20എം.പി.എച്ചില്‍ കൂടുതല്‍ വേഗതയില്‍ കാറുകള്‍ പോകുന്നത് റോഡ് ക്രോസ് ചെയ്യുന്ന കുട്ടികള്‍ അപകടത്തില്‍പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

2009ല്‍ 15വയസിനു താഴെയുള്ള 1,655 കാല്‍നടയാത്രക്കാര്‍ വാഹനാപകടത്തെ തുടര്‍ന്ന് മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വാഹനങ്ങള്‍ 30 അല്ലെങ്കില്‍ 40എം.പി.എച്ച് വേഗത്തില്‍ വരുമ്പോള്‍ കുട്ടികള്‍ക്ക് മുറിച്ചുകടക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിന് തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍പ്പെട്ട ജോണ്‍ വാന്‍ വ്യക്തമാക്കുന്നു. വീടുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലൂടെ ഈ വേഗതയില്‍ യാത്രചെയ്താല്‍ വെറും 60സെക്കന്റിന്റെ ലാഭം മാത്രമേ ഉണ്ടാകൂ. അതിനാല്‍ െ്രെഡവര്‍മാര്‍ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കാന്‍വേണ്ടി ഒന്നോ രണ്ടോ മിനുറ്റ് കൂടുതലെടുക്കുന്നത് പ്രശ്‌നമല്ലെന്നും ജോണ്‍ വാന്‍ പറയുന്നു.

പോട്ട്‌സ്മൗത്ത്, ഹള്‍ തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെടെ ഒരുപാട് പ്രദേശങ്ങള്‍ വീടുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലെ വേഗതാ പരിധി 20എം.പി.എച്ച് ആക്കിയിട്ടുണ്ട്. മുന്‍പത്തെ സര്‍ക്കാരും ഇക്കാര്യത്തില്‍ വലിയ പ്രാധാന്യം നല്‍കിട്ടുണ്ട്. എന്നാല്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ ഇതിനെ കൗണ്‍സിലുകള്‍ എതിര്‍ക്കുമെന്ന് പറഞ്ഞ് അവഗണിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.