സംഗീത് ശേഖര്‍
ഗ്രൂപ്പ് ബി-ഓസ്ട്രേലിയ,അയര്‍ലണ്ട്,വെസ്റ്റ് ഇന്‍ഡീസ്.(സൂപ്പര്‍ 8 സാദ്ധ്യത-വെസ്റ്റ് ഇന്‍ഡീസ്,അയര്‍ലണ്ട് .)
ടഫ് ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ..കാരണം അയര്‍ ലണ്ടിന്റെ സാന്നിദ്ധ്യം തന്നെ.ഈ രണ്ട് ടീമുകളെയും അട്ടിമറിക്കാനുള്ള കഴിവ് അയര്‍ലണ്ടിനുണ്ട്.- വെസ്റ്റ് ഇന്‍ഡീസ് പഴയ കാലത്തിലേക്കു ഒരു തിരിച്ചുപോക്കിനൊരുങ്ങുകയാണു.സമീപ കാലത്തു അവരുടെ എറ്റവും ശക്തമായ ടീമുമായിട്ടാണു അവരുടെ വരവ്. ഇന്നു ലോകത്തിലെ തന്നെ എറ്റവും വിനാശകാരിയായ ക്രിസ് ഗെയില്‍ എന്ന ബാറ്റ്സ്മാന്‍ ആണു അവരുടെ തുറുപ്പു ചീട്ട്.ഗെയില്‍ ഫോമിലുള്ള ദിവസം വെസ്റ്റ് ഇന്‍ ഡീസ് ആരെയും വീഴ്ത്തും .അസാധാരണമായ കരുത്തും മികച്ച ടൈമിംഗും ഗെയിലിനെ അപകടകാരിയാക്കുന്നു.കരീബിയന്‍ കരുത്തിന്റെ യഥാര്‍ഥ പ്രതീകമാണയാള്‍ .ഗെയിലിന്റെ പുതിയ സമീപനം തികച്ചും വ്യത്യസ്തമാണു.തുടക്കത്തില്‍ വിക്കറ്റ് കാത്തു സൂക്ഷിക്കുക ,മിഡ്ഡില്‍ ഓവറുകളില്‍ ആക്രമണം അഴിച്ചു വിടുക.
ഗെയിലിനേക്കാള്‍ ഒട്ടും പുറകിലല്ലാത്ത കീരണ്‍ പൊള്ളാര്‍ഡ് അവരുടെ നിരയിലുണ്ട്.തന്റെ പ്രഹരശേഷി മുഴുവനായും അയാള്‍ ഇതുവരെ ലോകത്തെ കാണിച്ചിട്ടില്ല.പൊള്ളാര്‍ഡ് യഥാര്‍ഥത്തില്‍ ഒരു കംപ്ളീറ്റ് പാക്കേജ് ആണു .നല്ലൊരു ബൌളറും ഒന്നാന്തരം ഫീല്ഡറും കൂടിയാണയാള്‍ .ഡ്വെയിന്‍ ബ്രാവോ എന്ന ഫ്ളാം ബോയന്റ് ആള്‍ റൌണ്ടര്‍ അവരുടെ എല്ലാം തികഞ്ഞ ആള്‍ റൌണ്ടറാണു .ബ്രാവോ ഒരു യഥാര്‍ഥ കരീബിയന്‍ ബാറ്റ്സ്മാന്‍ ആണു.ടി-20 ക്ക് പറ്റിയ ബൌളറും മികച്ച ഔട്ട് ഫീല്ഡറും കൂടെയാണു ബ്രാവോ.പ്രതിസന്ധി ഘട്ടങ്ങളില്‍ ഉറച്ചു നിന്നു പൊരുതുന്ന മര്‍ ലോണ്‍ സാമുവലും ബ്രയന്‍ ലാറയെ അനുസ്മരിപ്പിക്കുന്ന ബാറ്റംഗ് ശൈലിയുള്ള പ്രതിഭാശാലിയായ ഡാരന്‍ ബ്രാവോയും വിന്ഡീസ് ബാറ്റിം ഗിന്റെ നട്ടെല്ലാണു.
ഓപ്പണര്‍ ഡ്വെയിന്‍ സ്മിത്ത് ആണു മറ്റൊരു താരം .വെടിക്കെട്ട് ബാറ്റിംഗിനു പേരു കേട്ട സ്മിത്ത് ഗെയിലിനൊപ്പം ഓപ്പണ്‍ ചെയ്യുന്നത് വിന്‍ ഡീസിനെ നേരിടുന്ന ബൌളര്‍ മാരുടെ നെഞ്ചിടിപ്പു കൂട്ടും .ക്യാപ്റ്റന്‍ ഡാരന്‍ സാമിയാണു അവരുടെ പ്രചോദനം .മികച്ചൊരു കളിക്കാരന്‍ അല്ലാതെയായിരുന്നിട്ട് പോലും തന്റെ എല്ലാം ടീമിനു വേണ്ടി നല്കുന്ന സാമിയാണു അവരുടെ യഥാര്‍ഥ ഊര്‍ജകേന്ദ്രം .ബൌളിംഗ് നിര നയിക്കുന്നത് ഫിഡല്‍ എഡ്വേഡ്സും രവി രാം പോളുമാണു.കെമര്‍ റോഷിന്റെ അഭാവം അവര്‍ ക്ക് തിരിച്ചടിയാണു .ഈ ടൂര്‍ണമെന്റ് തന്നെ ഉറ്റ് നോക്കുന്ന ബൌളറാണു അവരുടെ മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരൈന്‍ കഴിഞ്ഞ ഐ.പി.എലില്‍ ലോകോത്തര ബാറ്റ്സ്മാന്‍ മാര്‍ പോലും നരൈനിനെ റീഡ് ചെയ്യാനും നേരിടാനും വിഷമിച്ചിരുന്നു.ശ്രീലങ്കയില്‍ ആണെങ്കില്‍ നരൈനു അനുകൂലമായ സാഹചര്യങ്ങളുമാണു .ക്രിസ് ഗെയില്‍ നേരത്തെ പുറത്തായാല്‍ പിന്നെ ചീട്ടുകൊട്ടാരം പോലെ തകരുന്നതാണു വിന്‍ ഡീസിന്റെ ദൌര്‍ ബല്യം .നല്ലൊരു സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ ഗെയില്‍ പുറത്താകുന്നതോടെ അവരുടെ വെല്ലുവിളിയും അവസാനിക്കുന്നു.അതിശക്തമായ അവരുടെ മധ്യനിര അവസരത്തിനൊത്തുയര്‍ ന്നാല്‍ ഇത്തവണ വിന്‍ ഡീസ് കപ്പുമായിട്ടേ മടങൂ.
ഓസ്ട്രേലിയക്കിതൊരു മാറ്റത്തിന്റെ സമയമാണു.അവരെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഒരു കൂട്ടം മികച്ച കളിക്കാരുടെ വിരമിക്കല്‍ അവരെ പെട്ടെന്നു ഭൂമിയിലേക്ക് ഇറക്കി നിര്‍ ത്തിയിരിക്കുന്നു ഒരു കൂട്ടം പുതുമുഖങ്ങളും കുറച്ചു പഴയ മുഖങ്ങളും അവരുടെ നിരയിലുണ്ട്.ഡേവിഡ് വാര്‍ ണറും ഷെയിന്‍ വാട്സണും ഒത്തു ചേരുമ്പോള്‍ അതു ലോകത്തിലെ തന്നെ എറ്റവും മികച്ച ടി-20 ഓപ്പണിം ഗ് ജോഡി ആകുന്നു.സമീപ കാലത്തായി ഫോമിലല്ല എന്നതും ശ്രീലങ്കന്‍ സാഹചര്യങ്ങളിലെ വ്യത്യാസവും മാത്രമാകും ഇവരെ അലോസരപ്പെടുത്തുന്ന ഘടകം .ഓപ്പണിം ഗ് പരാജയപ്പെടുന്ന സാഹചര്യങ്ങളില്‍ സമ്മര്‍ ദ്ദം താങ്ങാനുള്ള കരുത്ത് മൈക്കല്‍ ഹസ്സിയും ,ഡേവിഡ് ഹസ്സിയും ക്യാപ്റ്റന്‍ ജോര്‍ ജ് ബെയ്ലിയും ഉള്‍ പ്പെടുന്ന മധ്യനിരക്കുണ്ടോ എന്നത് സം ശയമാണു .മധ്യനിരയില്‍ മാക്സ് വെല്‍ എന്ന യുവതാരത്തെയാണു എല്ലാവരും ഉറ്റു നോക്കുന്നത് .
ബൌളിം ഗ് നിരയുടെ കരുത്തു മുഴുവന്‍ മിച്ചല്‍ സ്റ്റാര്‍ ക് എന്ന യുവ ഫാസ്റ്റ് ബൌളറിലാണു .19 വയസ്സുകാരന്‍ പാറ്റ് കുമ്മിന്‍ സും ,41 കാരന്‍ ബ്രാഡ് ഹോഗ്ഗും ഒരുമിക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്.ബെന്‍ ഹിഫന്‍ ഹോസും ,ക്ലിന്റ് മക്കേയും തരക്കേടില്ലാത്ത ടി-20 ബൌളര്‍ മാര്‍ തന്നെ.എന്തായാലും ഓസ്ട്രേലിയക്കു ഇത്തവണ സാധ്യത കല്‍ പിക്കപ്പെടുന്നില്ല,കാരണം അവരുടെ മധ്യനിരയുടെ പ്രഹരശേഷി താരതമ്യേന കുറവാണു എന്നതു തന്നെ.അവര്‍ ഇത്തവണ ആദ്യ റൌണ്ട് കടക്കാതെ പുറത്തായാലും അദ്ഭുതപ്പെടാനില്ല.
അയര്‍ലണ്ട് ചോര മണത്തു തുടങ്ങിയിരിക്കുന്നു. അയര്‍ലണ്ടിനിതൊരു മികച്ച അവസരമാണു.അവര്‍ ക്ക് ലഭ്യമായ എറ്റവും മികച്ച ടീമാണു ഇത് .ടോപ് ഓര്‍ ഡറില്‍ ക്യാപ്റ്റന്‍ പോര്‍ ട് ഫീല്ഡും എഡ് ജോയ്സും ആണു വരുന്നത്.രണ്ടു പേരും തരക്കേടില്ലാത്ത ബാറ്റ്സ്മാന്‍ മാര്‍ .നീല്‍ ഒബ്രയന്റെയും സഹോദരന്‍ കെവിന്‍ ഒബ്രയന്റെയും സാന്നിദ്ധ്യമാണു അയര്‍ ലണ്ടിനെ വെല്ലുവിളി ഉയര്‍ ത്താന്‍ കെല്പുള്ള ടീം ആക്കുന്നത്.കെവിന്‍ ഒബ്രയന്‍ ഇന്നു അസ്സോസിയേറ്റ് രാജ്യങ്ങളിലെ എറ്റവും മികച്ച അറ്റാക്കിം ഗ് ബാറ്റ്സ്മാന്‍ ആയി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ എകദിന ലോകകപ്പില്‍ ഇം ഗ്ളണ്ടിനെതിരെ കളിച്ച തകര്‍ പ്പന്‍ മാച്ച് വിന്നിം ഗ് ഇന്നിം ഗ്സ് ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു.അസാധാരണമായ ടൈമിം ഗോടെ കളിക്കുന്ന കാല്‍ കുലേറ്റഡ് ഷോട്ടുകളാണു അയാളുടെ പ്രത്യേകത .നീല്‍ ഒബ്രയന്‍ നല്ലൊരു ഫിനിഷര്‍ കൂടെയാണു .ഇടം കയ്യന്‍ സ്പിന്നെര്‍ ഡോക്ക് റെല്‍ ,പേസര്‍ റാങ്കിന്‍ എന്നിവരുടെ സാന്നിദ്ധ്യം ബൌളിം ഗ് നിരയെ ശക്തമാക്കുന്നു.അയര്‍ ലണ്ട് ലക്ഷ്യം വക്കുന്നത് തീര്‍ ച്ചയായും ഓസ്ട്രേലിയയെ ആണു .ഓസീസിനെ വീഴ്ത്തി സൂപ്പര്‍ 8 ഇല്‍ സ്ഥാനം പിടിക്കുക എന്ന കണക്കു കൂട്ടലിലാണു അവര്‍ നീങ്ങുന്നത് .ഗ്രൂപ്പ് ബി അതുകൊണ്ട് തന്നെ പ്രവചനാതീതമായി മാറുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല