1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2012

യുഎസ് വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗമായി മാറി. വോട്ടര്‍പട്ടികയില്‍ പേരുള്ള 20 ലക്ഷം പേര്‍ മരിച്ചുപോയവരാണെന്ന് പ്യൂസെന്റര്‍ എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്െടത്തി. പട്ടികയിലെ മൊത്തം വോട്ടര്‍മാരില്‍ എട്ടിലൊന്നു പേരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. യോഗ്യതയുള്ള 5.1 കോടി വോട്ടര്‍മാര്‍ ഇതുവരെ പട്ടികയില്‍ പേരു ചേര്‍ത്തിട്ടില്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രാജ്യം തയാറെടുക്കുന്നതിനിടെയാണ് സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പേരു ചേര്‍ക്കുന്നതിന് പുരാതനമായ പേപ്പര്‍ സംവിധാനങ്ങളെ ഇപ്പോഴും ആശ്രയിക്കുന്നതാണ് ഇത്രയധികം തെറ്റുകള്‍ കടന്നുകൂടാന്‍ കാരണമെന്നു വിലയിരുത്തുന്നു.

വോട്ടര്‍ പട്ടികയില്‍ 120 ലക്ഷത്തോളം ആളുകളുടെ വിവരങ്ങള്‍ തെറ്റായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ പേരു ചേര്‍ത്തിട്ടുള്ളവരുടെ എണ്ണംതന്നെ 27.5 ലക്ഷം വരും. ഇതേസമയം, അയല്‍രാജ്യമായ കാനഡയില്‍ വോട്ടുചെയ്യാന്‍ അവകാശമുള്ളവരില്‍ 93 ശതമാനവും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്െടന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് കാനഡയെ അപേക്ഷിച്ച് വന്‍ ചെലവാണു യുഎസിലുള്ളതെന്നും ഓറേഗോണ്‍ സംസ്ഥാനത്തു നടത്തിയ പഠനത്തില്‍ വ്യക്തമായി. 7.67 ഡോളറാണ് ഒരാള്‍ക്ക് വേണ്ടിവരുന്ന ചെലവ്. അത്യാധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന കാനഡയില്‍ ഒരാളുടെ പേരു ചേര്‍ക്കാന്‍ 35 സെന്റ് മാത്രമാണു ചെലവ് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.