ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരത്തിന് 20 ലക്ഷം രൂപ കാഷ് അവാര്‍ഡ് ലഭിക്കും. ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ സാംസംഗ് ഇന്ത്യയാണ് കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്ക് 20 ലക്ഷവും വെള്ളി മെഡല്‍ നേടുന്നവര്‍ക്കു 15 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 10 ലക്ഷം രൂപയുമാണു ലഭിക്കുക. ‘ഒളിമ്പിക് രത്ന’ എന്ന പദ്ധതിയുടെ ഭാഗമായാണു സാംസംഗ് കാഷ് അവാര്‍ഡ് നല്‍കുക.
രാജ്യത്തെ പ്രമുഖ കായിക താരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും മറ്റും നല്‍കുന്ന പദ്ധതിയാണ് ‘ഒളിമ്പിക് രത്ന’. ഷൂട്ടിംഗ് താരങ്ങളായ മാനവ്‌ജീത് സിംഗ് സന്ധു, അഭിനവ് ബിന്ദ്ര, ഗഗന്‍ നാരംഗ്, രോഞ്ചന്‍ സോധി, ബോക്‌സിംഗ് താരങ്ങളായ മേരി കോം, വികാസ് കൃഷ്‌ണന്‍ യാദവ്, ലൈശ്രാം ദേവേന്ദ്രോ സിംഗ്, അമ്പെയ്‌ത്ത് താരം ദീപിക കുമാരി എന്നിവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.; പദ്ധതിയുടെ ഭാഗമായ താരങ്ങളുടെ കുടുംബത്തിലെ ഒരു വ്യക്‌തിയെ ലണ്ടനിലേക്കു സൗജന്യമായി കൊണ്ടുപോകാമെന്നും സാംസംഗ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.;സാംസംഗിന്റെ നടപടി താരങ്ങള്‍ക്ക് ആവേശം നല്‍കുമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ രാജാ രണ്‍ധീര്‍ സിംഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല